വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലിം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ

ക​മീ​ഷ​ണ​ർ ജ​ന​റ​ൽ ഫി​ലി​പ് ല​സാ​രി​നി​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു

ഫ​ല​സ്തീ​ൻ ജ​ന​ത​ക്കു​ള്ള പി​ന്തു​ണ ആ​വ​ർ​ത്തി​ച്ച് കു​വൈ​ത്ത്

കു​വൈ​ത്ത് സി​റ്റി: ഫ​ല​സ്തീ​ൻ ജ​ന​ത​ക്കു​ള്ള കു​വൈ​ത്തി​ന്റെ പി​ന്തു​ണ അ​ച​ഞ്ച​ല​മാ​ണെ​ന്നാ​വ​ർ​ത്തി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലിം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്. നി​യ​മാ​നു​സൃ​ത​മാ​യ രാ​ഷ്ട്രീ​യ അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​നും സ്വ​ത​ന്ത്ര രാ​ഷ്ട്രം സ്ഥാ​പി​ക്കാ​നും ഫ​ല​സ്തീ​നെ പി​ന്തു​ണ​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ഐ​ക്യ​രാ​ഷ്ട്ര സ​ഭ റി​ലീ​ഫ് ആ​ൻ​ഡ് വ​ർ​ക്ക് ഏ​ജ​ൻ​സി (യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ) ക​മീ​ഷ​ണ​ർ ജ​ന​റ​ൽ ഫി​ലി​പ് ല​സാ​രി​നി​യു​മാ​യി ഈ​ജി​പ്തി​ലെ കൈ​റോ​യി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. അ​റ​ബ് ലീ​ഗി​ന്റെ 160ാം മ​ന്ത്രി​ത​ല യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ല​സാ​രി​നി​യു​മാ​യി യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ൾ ച​ർ​ച്ച​യാ​യ​ത്.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​ടെ ദു​രി​തം ല​ഘൂ​ക​രി​ക്കാ​നു​ള്ള ഏ​ജ​ൻ​സി​യു​ടെ ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും അ​തി​ന്റെ മാ​നു​ഷി​ക പ​ദ്ധ​തി​ക​ളെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും കു​റി​ച്ചും ല​സാ​രി​നി സം​സാ​രി​ച്ചു. ഫ​ല​സ്തീ​ൻ ജ​ന​ത​ക്കു​ള്ള കു​വൈ​ത്തി​ന്റെ പി​ന്തു​ണ​യെ അ​ഭി​ന​ന്ദി​ച്ച അ​ദ്ദേ​ഹം, അ​ഭ​യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ​ക്ക് ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ളെ വി​ല​മ​തി​ക്കു​ക​യും ചെ​യ്തു.

ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന​തി​നാ​ൽ, യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ പ​ദ്ധ​തി​ക​ളോ​ടും അ​തി​ന്റെ മ​ഹ​ത്താ​യ ല​ക്ഷ്യ​ങ്ങ​ളോ​ടു​മു​ള്ള കു​വൈ​ത്തി​ന്റെ നി​ല​പാ​ട് മ​ന്ത്രി അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കി.

ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ്, കു​വൈ​ത്ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നു​ള്ള അ​ധ്യാ​പ​ക-​ക​രാ​ർ പ്ര​തി​നി​ധി സം​ഘ​ത്തി​ന് റാ​മ​ല്ല​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​നി​ടെ, കു​വൈ​ത്ത് ഭ​ര​ണ​നേ​തൃ​ത്വ​വു​മാ​യും ജ​ന​ങ്ങ​ളു​മാ​യും ഫ​ല​സ്തീ​ന് ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ ബ​ന്ധ​മാ​ണെ​ന്ന് ഫ​ല​സ്തീ​ൻ പ്ര​സി​ഡ​ന്റ് മ​ഹ്മൂ​ദ് അ​ബ്ബാ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് അ​റ​ബ് ലീ​ഗി​ന്റെ 160ാം മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലിം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് കൈ​റോ​യി​ൽ എ​ത്തി​യ​ത്. 

Tags:    
News Summary - Kuwait reiterates support for Palestinian people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.