മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് പ്ര​വ​ച​നം

കുവൈത്ത് സിറ്റി: രാജ്യത്ത് ബുധനാഴ്ചയും മഴക്ക് സാധ്യതയുള്ളതായി കുവൈത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ പ്രമുഖ പ്രവചകൻ അബ്ദുൽ അസീസ് അൽ ഖറാവി പറഞ്ഞു. ചില ഭാഗങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴ പെയ്യാൻ ഇടയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ സമയത്ത്  മണിക്കൂറിൽ 15 – 35 കിലോമീറ്റർ വേഗത്തിൽ തെക്കുകിഴക്കൻ കാറ്റടിച്ചുവീശിയേക്കാം. തിരമാലകൾ 2– 5 അടിവരെ ഉയർന്നേക്കാമെന്നും സമുദ്രത്തിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും അബ്ദുൽ അസീസ് അൽ ഖറാവി കൂട്ടിച്ചേർത്തു.

News Summary - kuwait rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.