വികസനത്തിനും പരിഷ്കരണത്തിനും പ്രാധാന്യം നല്‍കും –പ്രധാനമന്ത്രി

കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ വികസനവും പരിഷ്കരണവും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും പുതിയ മന്ത്രിസഭ മുന്തിയ പരിഗണന നല്‍കുകയെന്ന് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹ് പറഞ്ഞു. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിനും രാജ്യനിവാസികള്‍ക്കും ക്ഷേമം ഉറപ്പാക്കുന്നതിനായി എടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും അംഗങ്ങളില്‍നിന്നുള്ള പൂര്‍ണ പിന്തുണ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.  തങ്ങളുടെ മേല്‍ ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്തങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതിനായിരിക്കണം മന്ത്രിമാര്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
Tags:    
News Summary - kuwait President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.