കുവൈത്ത് ഹാൻഡ്‌ബാൾ ടീം
Posted On
date_range Updated On
date_range കൈക്കരുത്തിന്റെ പോരാട്ടത്തിന് കുവൈത്ത് വേദിയാകുന്നു; ഏഷ്യൻ യൂത്ത് ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പിന് വൻ ഒരുക്കങ്ങൾ
കുവൈത്ത് സിറ്റി: ജൂലൈ 15 മുതൽ 27 വരെ ചൈനയിൽ നടക്കുന്ന ഏഷ്യൻ പുരുഷ യൂത്ത് ഹാൻഡ്‌ബാൾ (അണ്ടർ-19) ചാമ്പ്യൻഷിപ്പിന് ഒരുങ്ങി കുവൈത്ത്. മൽസര തയ്യാറെടുപ്പുകളുടെ ഭാഗമായി, രണ്ടാഴ്ച നീണ്ടുനിൽക്കുന്ന വിദേശ പരിശീലന ക്യാമ്പിനായി കുവൈത്ത് ടീം ചൊവ്വാഴ്ച സ്ലോവേനിയയിലേക്ക് പുറപ്പെട്ടു.
ടീം മികച്ച സാങ്കേതികവും ശാരീരികവുമായ സന്നദ്ധത കൈവരിക്കുന്നത് ഉറപ്പാക്കാൻ തീവ്രമായി പ്രവർത്തിക്കുന്നുണ്ടെന്ന് പ്രതിനിധി സംഘം തലവനും കുവൈത്ത് ഹാൻഡ്ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ഷബീബ് അൽ ഹജ്രി പറഞ്ഞു. കോണ്ടിനെന്റൽ മത്സരത്തിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി കുവൈത്തിന്റെ യൂത്ത് ടീം ക്യാമ്പിൽ അഞ്ച് സൗഹൃദ മത്സരങ്ങൾ കളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.