ക്യു.എച്ച്.എൽ.സി സെക്രട്ടറീസ് മീറ്റിൽ കെ.കെ.ഐ.സി വൈസ് പ്രസിഡന്റ് സി.പി. അബ്ദുൽ അസീസ് സംസാരിക്കുന്നു
Posted On
date_range Updated On
date_range ക്യു.എച്ച്.എൽ.സി സെക്രട്ടറീസ് മീറ്റ് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ (കെ.കെ.ഐ.സി) ക്യു.എച്ച്.എൽ.സി സെക്രട്ടറീസ് മീറ്റ് സംഘടിപ്പിച്ചു. സെക്രട്ടറിമാരും, പഠിതാക്കളും പങ്കെടുത്തു. സമീർ അലി ഏകരൂൽ അധ്യക്ഷത വഹിച്ചു. സെന്റർ വൈസ് പ്രസിഡന്റ് സി.പി.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.
അർഷദ് ഹവല്ലി, നാഫി ഹവല്ലി, മുഹമ്മദ് അഷറഫ് എകരൂൽ, കെ.സി അബ്ദുൽ ലത്തീഫ്, ഹിഫ്സു റഹ്മാൻ എന്നിവർ സംസാരിച്ചു. ഖുർആൻ പഠന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമുള്ള വിവിധ വിഷയങ്ങൾ സംഗമത്തിൽ ചർച്ച ചെയ്തു. അമീനുൽ ഇഹ്സാൻ സ്വാഗതവും, ജുനൈദ് ജഹ്റ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.