കുവൈത്ത് കേരളീയ സമാജം ഓണാഘോഷം ഗായകൻ മുബാറക് അൽ റാഷിദ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് കേരളീയ സമാജം ഓണാഘോഷം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് കേരളീയ സമാജം ഓണാഘോഷം ഖൈത്താൻ രാജധാനി പാലസ് ഹോട്ടലിൽ കുവൈത്തി ഗായകൻ മുബാറക് അൽ റാഷിദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെയിംസ് വി കൊട്ടാരം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി തോമസ് പള്ളിക്കൽ, സുൽത്താൻ അൽ കന്ദരി, അസീസ് മട്ടുവയൽ, സാലി ജോർജ്, ബിന്റോ തോമസ് എന്നിവർ ആശംസകൾ നേർന്നു.
എൻ.എസ്. ജയകുമാർ, മുസ്‌തഫ കോഴിക്കോട്, റിൻസി ജോൺ, ഡോ. അബ്ദുള്ള ഹംസ എന്നിവരെ മെമോന്റോ നൽകി ആദരിച്ചു. ജനറൽ കൺവീനർ ജിജി വടശേരിക്കര സ്വാഗതവും, സീനിയർ അംഗം രമേശ് സാന്ത്വനം നന്ദിയും പറഞ്ഞു. മാവേലി എഴുന്നള്ളിപ്പ്, താലപ്പൊലി, ഗാനമേള, ഓണസദ്യ, വിവിധ കലാപരിപാടികൾ എന്നിവ ആഘോഷത്തിന്റെ മാറ്റുകൂട്ടി.
കമ്മിറ്റി കൺവീനർമാരായ ജീമോൻ ചാക്കോളാമണ്ണിൽ, സൂരജ് പി സുകുമാരൻ, ദീപു മോഹൻ, അഭിലാഷ് ചന്ദ്രൻ, റെജിലാൽ, ശ്യാം ചെറുവത്തേരി , സാം എം പൗലോസ്, ബിനു എൻ ജോസഫ്, ബിനോയ് ഉമ്മൻ, ജിബിൻ പൗലോസ്, സുരേഷ് ചാലിൽ, ഷാഫി മക്കാത്തി,ഷിബു കുമ്പഴ, ഷിജു ഓതറ, ലിനു എബ്രഹാം, ജിത മനോജ്, സിനി റോണി, വർഷ ബിനു, ശ്രീജ സുരേഷ്, അൻസു രജിൻ, ഡയാന എബി, റീന സൈജു, നീന രജീഷ്, ജോയ്‌സ് അജീഷ്, ജിഷ സനീഷ്, എന്നിവർ നേതൃത്വം നൽകി. മേഖ മാത്യു പരിപാടികൾ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.