Posted On
date_range Updated On
date_range ജഹ്‌റയിൽ ഭക്ഷ്യസുരക്ഷാ പരിശോധ; നിയമലംഘനങ്ങൾ കണ്ടെത്തി
കുവൈത്ത് സിറ്റി: ജഹ്‌റ ഗവർണറേറ്റിലെ വെയർഹൗസുകളിലും ഫാക്ടറികളിലും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ പരിശോധന. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ, ചട്ടങ്ങൾ, ആരോഗ്യ മാനദണ്ഡങ്ങൾ എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടന്ന പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി.
മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷ്യ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും വിൽപ്പനക്ക് വെച്ചതായും പരിശോധകർ കണ്ടെത്തി. ആവശ്യമായ ലൈസൻസ് നേടാതെ പ്രവർത്തിക്കുന്ന ഒരു ഭക്ഷ്യ സ്ഥാപനവും, ആരോഗ്യ സംബന്ധമായ മറ്റ് ചട്ടങ്ങൾ ലംഘിച്ചുള്ള പ്രവർത്തനങ്ങളും തെളിഞ്ഞു.
നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു. ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി പരിശോധനാ നടപടികൾ പതിവായി തുടരുമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.