കുവൈത്ത് പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരത്തിൽനിന്ന്
കുവൈത്ത് സിറ്റി: ഒഴിഞ്ഞ ഗാലറിയെ സാക്ഷിനിർത്തി പുരോഗമിക്കുന്ന കുവൈത്ത് പ്രീമിയർ ലീഗ് ഫുട്ബാളിൽ 16 കളിയിൽ 37 പോയൻറുമായി കുവൈത്ത് സോക്കർ ക്ലബ് മുന്നിൽ.അവസാന സ്ഥാനത്തുള്ള യർമൂഖ് എഫ്.സിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് ചാമ്പ്യന്മാർ മേധാവിത്വം ഉറപ്പിച്ചത്. ഫൈസൽ സയ്യിദ്, യൂസുഫ് നാസർ, യഅ്ഖൂബ് അൽ തരാറവ എന്നിവരാണ് ഗോൾ നേടിയത്.
ടീമുകളെല്ലാം 16 കളി പൂർത്തിയാക്കിയപ്പോൾ ഖാദിസിയ 33 പോയൻറുമായി രണ്ടാമതും സാൽമിയ 32 പോയൻറുമായി മൂന്നാമതുമാണ്. 25 വീതം പോയൻറുമായി കസ്മ, അൽ അറബി എന്നീ ക്ലബുകൾ പിന്നാലെയുണ്ട്.അൽ ഷബാബ് (17), അൽ സാഹിൽ (15), അൽ നസ്ർ (15), തദാമുൻ (13), യർമൂഖ് (8) എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ പോയൻറ് നില.
കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെ സ്റ്റേഡിയത്തിൽ കാണികൾക്ക് പ്രവേശനമില്ലാതെയാണ് രാജ്യത്ത് കായിക പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്.ഞായറാഴ്ച അൽ നസ്ർ തദാമുനിനെയും അൽ ഷബാബ് അൽ സാഹിലിനെയും അൽ അറബി യർമൂഖിനെയും നേരിടും. തിങ്കളാഴ്ച കസ്മ ഖാദിസിയയുമായും സാൽമിയ കുവൈത്ത് സോക്കർ ക്ലബുമായും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.