കുവൈത്ത് സിറ്റി: സിറിയക്കെതിരെ ഏർപ്പെടുത്തിയ ഉപരോധങ്ങൾ പിൻവലിക്കാനുള്ള യു.എസ് തീരുമാനത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു. ഇക്കാര്യത്തിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പങ്കിനെയും കുവൈത്ത് പ്രശംസിച്ചു.
സിറിയയുടെ സാമ്പത്തിക വീണ്ടെടുക്കലിനും, പുനഃനിർമാണത്തിനും വികസനത്തിനുമുള്ള സിറിയൻ സർക്കാറിന്റെ ശ്രമങ്ങൾക്കും, അന്താരാഷ്ട്ര സാമ്പത്തിക സഹകരണവും പങ്കാളിത്തവും വർധിപ്പിക്കുന്നതിനും ഈ നിർണായക നടപടി സഹായകമാകുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ, സ്ഥിരത എന്നിവ ഏകീകരിക്കുന്നതിനും അതിന്റെ പ്രദേശങ്ങളും പരമാധികാരവും സംരക്ഷിക്കുന്നതിനുമുള്ള സിറിയയുടെ ശ്രമങ്ങൾക്ക് കുവൈത്തിന്റെ പിന്തുണയും വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.