190 കുവൈത്തികളെ ഇൗജിപ്​തിൽനിന്ന്​ തിരിച്ചെത്തിച്ചു

കുവൈത്ത്​ സിറ്റി: ഇൗജിപ്​തിൽനിന്ന്​ 190 കുവൈത്തികളെ തിരിച്ചെത്തിച്ചു. കുവൈത്ത്​ എയർവേയ്​സ്​ വിമാനത്തിൽ നാലാം ടെർമിനലിലാണ്​ ഇവർ ഇറങ്ങിയത്​. വിമാനത്താവളത്തിൽ പ്രത്യേകം സജ്ജീകരിച്ച കേന്ദ്രത്തിൽ ഇവർക്ക്​ വൈറസ്​ പരിശോധന നടത്തി. 10000ത്തിലേറെ കുവൈത്തികൾ ഇൗജിപ്​തിൽ ഉണ്ടെന്നാണ്​ റിപ്പോർട്ട്​.

ഇവരെ തിരിച്ചുകൊണ്ടുവരു​േമ്പാൾ പാർപ്പിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിന്​ അധികൃതർ നടപടി ആരംഭിച്ചിട്ടുണ്ട്​. ഇത്​ പൂർത്തിയാവുന്ന മുറക്ക്​ ഘട്ടംഘട്ടമായി വിദേശത്തുള്ള മുഴുവൻ പൗരന്മാരെയും തിരിച്ചെത്തിക്കുമെന്ന്​ വിദേശകാര്യ മന്ത്രി ഡോ. അഹ്​മദ്​ നാസർ അൽ മുഹമ്മദ്​ അസ്സബാഹ്​ പറഞ്ഞു. ബൈറുത്തില്‍നിന്നു 74 സ്വദേശികളെ ബുധനാഴ്​ച കൊണ്ടുവന്നിരുന്നു. ബഹ്​റൈനിൽനിന്നും സ്വദേശികളെ തിരിച്ചെത്തിക്കുന്നുണ്ട്​.]

Latest VIDEO


Full View

Tags:    
News Summary - Kuwait native from egyipt-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.