????????? ??????, ??????? ?? ???????

കുവൈത്ത്​ മന്ത്രിസഭയിൽ അഴിച്ചുപണി; രണ്ട്​ പുതിയ മന്ത്രിമാർ

കുവൈത്ത്​ സിറ്റി: കുവൈത്ത്​ മന്ത്രിസഭ പുനഃസംഘടിപ്പിച്ച്​ അമീർ ശൈഖ്​ സബാഹ്​ അൽഅഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​ ഉത ്തരവ്​ പുറപ്പെടുവിച്ചു. പുതുതായി രണ്ടുപേർക്ക്​ മന്ത്രിസ്ഥാനം ലഭിച്ചു. ബർറാക്​ അലി ബർറാക്​ അൽ ഷിത്താൻ ധനമന്ത് രിയായി ചുമതലയേറ്റു. മുഹമ്മദ്​ ബൂഷഹരി ജല- വൈദ്യുതി മന്ത്രിയായി. പെട്രോളിയം വകുപ്പി​​​െൻറയും ജല-വൈദ്യുതി മന്ത് രാലയത്തി​​െൻറയും ചുമതല വഹിച്ചിരുന്ന ഖാലിദ്​ അൽ ഫാദിൽ എണ്ണമന്ത്രിയായി തുടരും.
ധനമന്ത്രാലയത്തി​​െൻറ ചുമതലയുണ്ടായിരുന്ന മർയം അഖീൽ ഇനി സാമൂഹികക്ഷേമം, സാമ്പത്തികാസൂത്രണ കാര്യം എന്നീ വകുപ്പുകൾ നയിക്കും. മറ്റു മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമില്ല.

സാമൂഹിക ക്ഷേമ മന്ത്രിയായിരുന്ന ഡോ. ഗദീർ മുഹമ്മദ്​ അസീരി രാജിവെച്ചതിനെ തുടർന്നാണ്​ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്​. പുതിയ മന്ത്രിമാർ പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അസ്സബാഹിനൊപ്പം അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​, കിരീടാവകാശി ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​ എന്നിവർക്ക്​ മുന്നിലെത്തി സത്യപ്രതിജ്​ഞ ചെയ്​തു.

അനസ്​ അൽ സാലിഹ്​ (ആഭ്യന്തരം), ശൈഖ്​ നാസർ മൻസൂർ അസ്വബാഹ്​ (പ്രതിരോധം), ഡോ. അഹ്​മദ്​ അൽ നാസർ അൽ മുഹമ്മദ്​ അസ്വബാഹ്​ (വിദേശകാര്യം), ഖാലിദ്​ റൗദാൻ (വാണിജ്യം), ഡോ. ബാസിൽ അസ്സബാഹ്​ (ആരോഗ്യം), മുഹമ്മദ്​ അൽ ജബ്​രി (വാർത്തവിനിമയം, യുവജനകാര്യം), ഡോ. ഫഹദ്​ അൽ അഫാസി (നീതിന്യായം, ഒൗഖാഫ്​), ഡോ. ഖാലിദ്​ അൽ ഫാദിൽ (പെട്രോളിയം), ബർറാക്​ അലി ബർറാക്​ അൽഷിത്താൻ (ധനകാര്യം), മുഹമ്മദ്​ ഹജ്ജി ബൂഷഹരി (ജലം, വൈദ്യുതി), മർയം അഖീൽ (സാമൂഹിക ക്ഷേമം), ഡോ. റന അബ്​ദുല്ല അൽ ഫാരിസി​ (പൊതുമരാമത്ത്​, ഭവനകാര്യം), ഡോ. സൗദ്​ ഹിലാൽ അൽ ഹർബി (വിദ്യാഭ്യാസം), മുബാറക്​ സാലിം അൽ ഹരീസ്​ (പാർലമ​െൻററി, സേവനകാര്യം), വലീദ്​ ഖലീഫ അൽ ജാസിം (മുനിസിപ്പൽ) എന്നിവരടങ്ങുന്നതാണ്​ ശൈഖ്​ സബാഹ്​ ഖാലിദ്​ അൽഹമദ്​ അസ്സബാഹ്​ നയിക്കുന്ന മന്ത്രിസഭ.

Tags:    
News Summary - kuwait ministry-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.