കുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രിസഭയിലെ പെണ്‍കരുത്തായി തൊഴില്‍ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഹിന്ദ് അല്‍ സബീഹ്. കഴിഞ്ഞ തവണ കൈകാര്യം ചെയ്ത അതേ വകുപ്പുതന്നെ അവരെ ഏല്‍പിച്ചത് അര്‍ഹതക്കുള്ള അംഗീകാരമായി. നേരത്തേ കിട്ടിയ അവസരത്തില്‍ നല്ല പ്രവര്‍ത്തനമാണ് അവര്‍ വകുപ്പില്‍ കാഴ്ചവെച്ചത്. തൊഴില്‍ വകുപ്പിന്‍െറ നയങ്ങളും പ്രവര്‍ത്തനങ്ങളും വിദേശികളും ഉറ്റുനോക്കുന്നുണ്ട്. കുവൈത്തില്‍ വിദഗ്ധ തൊഴിലാളികളെ ഇനിയുമൊരുപാട് ആവശ്യമുണ്ടെന്ന തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഹിന്ദ് അല്‍ സബീഹിന്‍െറ പ്രസ്താവന വിദേശികള്‍ക്ക് പ്രതീക്ഷ പകരുന്നതാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും ഭാവിയില്‍ നടക്കേണ്ടതുമായ വന്‍കിട വികസന പദ്ധതികള്‍ക്കായി നിരവധി വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യേണ്ടിവരുമെന്നാണ് അവര്‍ വ്യക്തമാക്കിയത്. അടുത്തവര്‍ഷം തുടക്കം മുതല്‍ വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മാന്‍പവര്‍ അതോറിറ്റിയിലെ നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലാക്കിത്തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തൊഴില്‍വകുപ്പ് ആരംഭിച്ചിട്ടുണ്ട്. അതേസമയം, സ്വദേശി യുവാക്കള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കായി മുറവിളികൂട്ടുന്നത് വെല്ലുവിളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.