കെ.എം.സി.എ, ബി.ഡി.കെ കുവൈത്ത് ചാപ്റ്ററുമായി സഹകരിച്ചു നടത്തിയ രക്തദാനക്യാമ്പ്
കുവൈത്ത് സിറ്റി: സുവർണ ജൂബിലി ആഘോഷ ഭാഗമായി കുവൈത്ത് മലയാളി കാത്തലിക് അസോസിയേഷൻ (കെ.എം.സി.എ) രക്തദാനക്യാമ്പ് നടത്തി. ബി.ഡി.കെ കുവൈത്ത് ചാപ്റ്ററുമായി സഹകരിച്ച് അദാൻ രക്തബാങ്കിൽ നടത്തിയ ക്യാമ്പിൽ അറുപതിലധികം ആളുകൾ രക്തദാനം നടത്തി.
കെ.എം.സി.എ അഡ്വൈസറി ബോർഡ് ചെയർമാൻ രാജൻ തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. രക്തദാനത്തിന്റെ സന്ദേശം പൊതുജനങ്ങളിലേക്കും പ്രവർത്തകരിലേക്കും എത്തിക്കുന്നതിനുള്ള അവസരമായി രക്തദാന ക്യാമ്പ് മാറിയതായി അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഡെയ്സൺ അധ്യക്ഷത വഹിച്ചു. കെ.എം.സി.എ ഏറ്റെടുത്തു നടത്തിയ ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു.
സുവർണ ജൂബിലി ആഘോഷ കൺവീനർ രഞ്ജിത് ജോണി, അഡ്വൈസറി ബോർഡ്അംഗം കെ.ജെ. ജോൺ, ട്രഷറർ ജാക്സൺ ജോർജ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷാന്റി സണ്ണി സ്വാഗതവും ജിതിൻ ജോസ് ബി.ഡി.കെ നന്ദിയും പറഞ്ഞു. രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. ബി.ഡി.കെ കോഓഡിനേറ്റർമാർ പരിപാടികൾ ഏകോപിപ്പിച്ചു.
കുവൈത്ത് മലയാളി കാത്തലിക് അസോസിയേഷനുള്ള പ്രശംസാ ഫലകം ബി.ഡി.കെ കൈമാറി. കെ.എം.സി.എ പ്രവർത്തകരായ സോജൻ, റോഷൻ, റോബിൻ, റോബി മാത്യു, വിൻസെന്റ്, ബി.ഡി.കെ പ്രവർത്തകരായ നളിനാക്ഷൻ, ശ്രീകുമാർ, നിയാസ്, സോഫി രാജൻ, ബീന, ജോളി, യമുന രഘുബാൽ, ഷിജു, ജയേഷ് എന്നിവർ ക്യാമ്പിൽ സന്നദ്ധ പ്രവർത്തനം നടത്തി.
രക്തദാനക്യാമ്പുകളും, ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കാൻ താല്പര്യമുള്ള സംഘടനകളും, സ്ഥാപനങ്ങളും, രക്തം ആവശ്യമായി വരുന്നവരും അടിയന്തര സാഹചര്യങ്ങളിലും 69997588 / 99164260 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.