അബൂഹലീഫ: മാതൃദിനത്തോടനുബന്ധിച്ച് ഐവ അബൂഹലീഫ, ഫഹാഹീൽ ഏരിയകൾ സംയുക്തമായി ടേബിൾ ടോക്ക് സംഘടിപ്പിച്ചു.
പത്ത് മാസം വയറ്റിലും ജീവിതം മുഴുവൻ ഹൃദയത്തിലും മക്കളെ ഗർഭംധരിക്കുന്ന അമ്മമാർക്ക് മാതൃദിനത്തിൽ മാത്രം നൽകുന്ന ഒരു റോസാപുഷ്പമോ ഗ്രീറ്റിങ്സ് കാർഡുകളോ അല്ല വേണ്ടതെന്നും മക്കളുടെ നിരന്തര പരിഗണനയും സ്നേഹവും സാമീപ്യവുമാണെന്നും വിഷയാവതരണത്തിലൂടെ ഷമീന വ്യക്തമാക്കി.
ചർച്ചയിൽ ഷിജി, റാഹില, ശോഭ സുരേന്ദ്രൻ, നൂറ, കീർത്തി സുരേഷ്, ജസീറ, സുമയ്യ, ജിഷ, ജുബീന, റീന ബ്ലെസ്സൺ എന്നിവർ പങ്കെടുത്തു. ഷഹാന കവിത ആലപിച്ചു. സൂഫിയ സ്വാഗതവും ഫസീല ആമുഖവും പറഞ്ഞു.
അബൂഹലീഫ തനിമ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മഞ്ജു മോഹെൻറ ഉപസംഹാരത്തോടുകൂടി അവസാനിച്ചു.
അബ്ബാസിയ: െഎവ അബ്ബാസിയ ഏരിയ മാതൃദിനത്തോടനുബന്ധിച്ച് ടേബിൾ ടോക്ക് സംഘടിപ്പിച്ചു. അബ്ബാസിയ പ്രവാസി ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജാസ്മിൻ ഷുക്കൂർ ആമുഖപ്രഭാഷണം നടത്തി. ഷഹന അജ്മൽ വിഷയം അവതരിപ്പിച്ചു. ജെസി, സോജ, ഷെമീന, സുമയ്യ എന്നിവർ ചർച്ചയിൽ പെങ്കടുത്ത് സംസാരിച്ചു. സിമി സ്വാഗതം പറഞ്ഞു. വർദ അൻവർ സമാപന പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.