ഇ​ന്ത്യ​യി​ലെ കു​വൈ​ത്ത്​ എം​ബ​സി വി​ത​ര​ണ​ത്തി​ന്​ ത​യാ​റാ​ക്കി​യ ഭ​ക്ഷ്യ കി​റ്റു​ക​ൾ

ഇ​ന്ത്യ​യി​ൽ ഭ​ക്ഷ്യ​കി​റ്റ്​ വി​ത​ര​ണ​വു​മാ​യി കു​വൈ​ത്ത്​

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​യി​ലെ കു​വൈ​ത്ത് എം​ബ​സി രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് റ​മ​ദാ​ൻ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

കു​വൈ​ത്ത്‌ ഔ​ഖാ​ഫ് മ​ന്ത്രാ​ല​യ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​ക​ൾ വ​ഴി​യാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത്. 2200 കി​റ്റു​ക​ളി​ലാ​യി 42 ട​ൺ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ദു​രി​ത​ബാ​ധി​ത​ർ​ക്കും സ​ഹാ​യ​ങ്ങ​ൾ ചൊ​രി​യു​ന്ന കു​വൈ​ത്ത്‌ ഭ​ര​ണ നേ​തൃ​ത്വ​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും ഔ​ഖാ​ഫ് മ​ന്ത്രാ​ല​യ​ത്തി​നും ഇ​ന്ത്യ​യി​ലെ കു​വൈ​ത്ത്‌ സ്ഥാ​ന​പ​തി ജാ​സിം ന​ജിം ന​ന്ദി അ​റി​യി​ച്ചു.

Tags:    
News Summary - Kuwait launches food kit distribution in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.