ലബനാനിലെ സിറിയൻ അഭയാർഥികൾക്ക്​ കുവൈത്ത്​ സഹായ വിതരണം നടത്തുന്നു

സിറിയൻ അഭയാർഥികൾക്കായി സഹായ കാമ്പയിൻ ആരംഭിച്ച്​ കുവൈത്ത്​

കുവൈത്ത്​ സിറ്റി: സിറിയൻ അഭയാർഥികളെ സഹായിക്കാനായി കുവൈത്ത്​ രണ്ടു മാസത്തെ കാമ്പയിൻ സംഘടിപ്പിക്കുന്നു. സർക്കാറിന്​ കീഴിലുള്ള കുവൈത്ത്​ ഫണ്ട്​ ഫോർ അറബ്​ ഇക്കണോമിക്​ ഡെവലപ്​മെൻറാണ്​ കാമ്പയിന്​ നേതൃത്വം നൽകുന്നത്​. കുവൈത്ത്​ റെഡ്​ ക്രസൻറ്​ സൊസൈറ്റിയാണ്​ വിതരണം ഏകോപിപ്പിക്കുക. സിറിയയിലെ ആഭ്യന്തര പ്രശ്​നങ്ങളെ തുടർന്ന്​ അഭയാർഥികളായി ലബനാനിൽ കഴിയുന്നവർക്കാണ്​ സഹായം ലഭിക്കുക.

ശനിയാഴ്​ച ലബനാനിലെ 500 അഭയാർഥി കുടുംബങ്ങൾക്ക്​ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്​തതായി കു​വൈത്ത്​ റെഡ്​ ക്രസൻറ്​ സൊസൈറ്റിയുടെ ലബനാൻ പ്രതിനിധി ഡോ. മുസാഇദ്​ അൽ അനീസി കുവൈത്ത്​ വാർത്ത ഏജൻസിയോട്​ പറഞ്ഞു. കോവിഡ്​ പ്രതിസന്ധി കാലത്ത്​ അഭയാർഥികളുടെ ദുരിതം ഇരട്ടിച്ചിട്ടുണ്ട്​. ഇൗ സാഹചര്യത്തിലാണ്​ കുവൈത്ത്​ സഹായ കാമ്പയിൻ സംഘടിപ്പിക്കുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.