കുവൈത്ത് സിറ്റി: പൊതുമരാമത്ത് മന്ത്രാലയത്തിനു കീഴിൽ നടന്നുകൊണ്ടിരിക്കുന്ന ഫസ്റ്റ് റിങ് വികസന പദ്ധതിയുടെ 69 ശതമാനം പൂർത്തിയായി. നിർമാണ പുരോഗതി വിലയിരുത്തി നടത്തിയ പ്രസ്താവനയിൽ പദ്ധതിയുടെ ഡയറക്ടർ ഖാലിദ അൽസാലിം ആണ് ഇക്കാര്യം അറിയിച്ചത്. ജഹ്റ റോഡ് വികസന പദ്ധതിപോലെ പ്രാധാന്യമുളള മന്ത്രാലയത്തിെൻറ പദ്ധതികളിലൊന്നുകൂടിയാണിത്.
പദ്ധതി പൂർത്തിയാകുന്നതോടെ മസ്ജിദുൽ കബീറിനും സ്റ്റോക് എക്സേഞ്ച് കെട്ടിടത്തിനും സമീപത്തെ സിഗ്നൽ പോയൻറ് മുതൽ മുബാറക് അൽ കബീർ സ്ട്രീറ്റ് വഴി ദസ്മാൻ, ബനീസ് അൽഗാർ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള യാത്ര എളുപ്പമാകും. മൂന്ന് സിഗ്നൽ പോയൻറുകളും വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന അഞ്ച് പാലങ്ങളും കാൽ നടക്കാർക്ക് മുറിച്ചുകടക്കാനുള്ള മൂന്ന് മേൽപാലങ്ങളും ഉൾക്കൊളളുന്നതാണ് പദ്ധതി. ഇതിെൻറ ഒന്നാംഘട്ടമാണ് ഇപ്പോൾ പൂർത്തിയായത്. റിയാദ് അതിവേഗ പാതയിലെ തെക്കേ പാലം മുതൽ ജഹ്റ കവാടത്തിലേക്കുള്ള റൗെണ്ടബൗട്ട് വരെയുള്ള ഭാഗമാണ് രണ്ടാം ഘട്ടത്തിെൻറ ഭാഗമായി ഇനി നടക്കേണ്ടത്. നിർമാണം പൂർത്തിയാകുന്നതോടെ അഹ്മദി ഭാഗങ്ങളിൽനിന്ന് കുവൈത്ത് സിറ്റി, ഷർഖ് തുടങ്ങിയ ഭാഗങ്ങളിലേക്ക് ഗതാഗതക്കുരുക്ക് ഏറെയില്ലാതെ എത്താനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.