കുവൈത്ത് സിറ്റി: മധ്യവേനലവധിക്ക് ശേഷം വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ കീഴിലുള്ള സ്കൂളുകൾ തിങ്കളാഴ്ച തുറന്നു. കിൻറർഗാർട്ടനുകൾ ചൊവ്വാഴ്ച മുതൽ പ്രവർത്തനം തുടങ്ങും. രാജ്യത്തെ ആറ് വിദ്യാഭ്യാസ ഏരിയകളിലായി 490 സ്കൂളുകളാണ് തുറന്നത്. 2,21,083 കുട്ടികൾ സ്കൂളിലെത്തി. 272 എലിമെൻററി സ്കൂളുകളിലേക്ക് 97,291 കുട്ടികളും 218 മിഡിൽ സ്കൂളുകളിലേക്ക് 1,23,792 കുട്ടികളും എത്തി. 200 കിൻറർ ഗാർട്ടനുകളിലേക്ക് 43,413 കുട്ടികളാണ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.