കുവൈത്ത് സിറ്റി: സിറിയയിലെ ഇദ്ലിബിൽ സൈനിക ഇടപെടൽ നടത്തിയാൽ ജനങ്ങൾക്ക് വൻ ദുരന്തമായിരിക്കുമെന്ന് കുവൈത്ത്. 30 ലക്ഷം പേർ വസിക്കുന്ന ഇദ്ലിബ് പ്രവിശ്യയിലെ പകുതിയിൽ അധികം പേരും ആഭ്യന്തര അഭയാർഥികളാണ് ഇപ്പോൾ. കൂട്ടമരണങ്ങൾ ഒഴിവാക്കാൻ നയതന്ത്ര ഇടപെടലുകൾ കൂടുതൽ ശക്തമാക്കുകയാണ് വേണ്ടതെന്ന് െഎക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ കുവൈത്ത് ആവശ്യപ്പെട്ടു. അല്ലെങ്കിൽ അലപ്പോയിലും മറ്റും അനുഭവിച്ച കൂട്ടമരണങ്ങളും രക്തച്ചൊരിച്ചിലും ഇദ്ലിബിലും സംഭവിക്കുമെന്ന് െഎക്യരാഷ്ട്രസഭയിലെ കുവൈത്തിെൻറ സ്ഥിരം പ്രതിനിധി മൻസൂർ അൽ ഉതൈബി രക്ഷാസമിതിയിൽ വ്യക്തമാക്കി.
എല്ലാവരുടെയും ശ്രദ്ധ ഇപ്പോൾ ഇദ്ലിബിലാണ്. 30 ലക്ഷം പേർ വസിക്കുന്ന പ്രദേശത്ത് ഇപ്പോൾ തന്നെ സ്ഥിതി ദയനീയമാണ്. സൈനിക നടപടി പ്രതിസന്ധി കൂടുതൽ പ്രയാസമാക്കുമെന്നും മാനുഷിക ദുരന്തമാണ് സംഭവിക്കുകയെന്നും മൻസൂർ അൽ ഉതൈബി പറഞ്ഞു. വെടിനിർത്തലിനും മാനുഷിക സഹായങ്ങൾ എത്തിക്കാനുമുള്ള രക്ഷാസമിതി പ്രമേയം നടപ്പാക്കാൻ സാധിച്ചിട്ടില്ലെന്നത് ദുഃഖകരവും നിരാശജനകവുമാണ്. ഫെബ്രുവരിയിലാണ് രക്ഷാസമിതി െഎകകണ്ഠ്യേന പ്രമേയം പാസാക്കിയത്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും മനുഷ്യാവകാശവും സിറിയൻ പ്രതിസന്ധി സമയത്ത് തുടർച്ചയായി ലംഘിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.