കുവൈത്ത് സിറ്റി: കുവൈത്ത് സർക്കാറിെൻറ ആഭിമുഖ്യത്തിലുള്ള സാംസ്കാരിക പരിപാടികളും ആഘോഷങ്ങളും ഇൗ വർഷം ഉണ്ടാവില്ല. കുവൈത്ത് വാർത്തവിനിമയ മന്ത്രി മുഹമ്മദ് അൽ ജബ്രി ആണ് ഇക്കാര്യം അറിയിച്ചത്. നാഷനൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്ട് ആൻഡ് ലെറ്റേഴ്സിെൻറ ആഭിമുഖ്യത്തിലാണ് സാധാരണ സർക്കാർ ആഭിമുഖ്യത്തിലുള്ള സാംസ്കാരിക പരിപാടികൾ നടക്കാറുള്ളത്. നവംബറിൽ നടക്കാറുള്ള അന്താരാഷ്ട്ര പുസ്തകോത്സവം ഉൾപ്പെടെ പരിപാടികൾ മാറ്റിവെക്കും. 30 രാജ്യങ്ങളിൽനിന്നുള്ള 500ലേറെ പ്രസാധകരെ പെങ്കടുപ്പിച്ച് നടത്താറുള്ള കുവൈത്ത് അന്താരാഷ്ട്ര പുസ്തകോത്സവത്തിെൻറ പ്രാഥമിക തയാറെടുപ്പുകൾ ആരംഭിച്ചതിന് ശേഷമാണ് മേള ഒഴിവാക്കാൻ തീരുമാനിക്കുന്നത്.
എൻ.സി.സി.എ.എല്ലിെൻറ കീഴിലുള്ള പ്രദർശന ശാലകളും തിയറ്ററുകളും മ്യൂസിയങ്ങളും ചരിത്രപരമായ കെട്ടിടങ്ങളും ലൈബ്രറികളും അടച്ചിടേണ്ടി വരുന്നതിൽ ദുഃഖമുണ്ടെന്നും ജനങ്ങൾ കൂടിയിരിക്കാൻ കഴിയാത്ത വിധമുള്ള അസാധാരണ സാഹചര്യത്തിൽ മറ്റു വഴികളില്ലെന്നും സെക്രട്ടറി ജനറൽ കാമിൽ അൽ അബ്ദുൽ ജലീൽ പറഞ്ഞു. കോവിഡ് പ്രതിസന്ധി അടുത്ത മാസങ്ങളിൽ നീങ്ങിയാലും ഇൗ വർഷം മെഗാ സാംസ്കാരിക പരിപാടികൾ ഒന്നും നടത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.