രാജ്യത്തിനെതിരായ ആക്രമണം നിലക്കുമെന്ന് പ്രതീക്ഷ; വെടിനിർത്തലിൽ ആശ്വാസം

കുവൈത്ത് സിറ്റി: രണ്ടു മാസത്തിലേറെ നീണ്ട യു.എസ്-ഇറാൻ സംഘർഷത്തിന് താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ആശ്വാസത്തിൽ കുവൈത്ത്. മേഖലയെ മുൾമുനയിൽ നിർത്തിയ സംഘർഷം കുവൈത്തിനെ പലരൂപങ്ങളിൽ ബാധിച്ചിരുന്നു.

സംഘർഷത്തിൽ കക്ഷിയല്ലാതിരുന്നിട്ടും കുവൈത്തും ജി.സി.സി രാജ്യങ്ങളും ഇറാന്റെ നിരന്തര ആക്രമണങ്ങൾക്ക് ഇരയായി. ഇത് മേഖലയിലാകെ വ്യോമ ഗതാഗതത്തെയും സാതാരണ ജീവിതത്തെയും താറുമാറാക്കി.

രാജ്യത്തെ യു.എസ് ക്യാമ്പ് ലക്ഷ്യമിട്ട് ആംഭിച്ച ആക്രമണം പതിയെ മറ്റിടങ്ങളിലേക്കും വ്യാപിച്ചു.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം, എണ്ണ സ്ഥാപനങ്ങൾ, പവർ സ്റ്റേഷനുകൾ, ജലശുദ്ധീകരണ കേന്ദ്രങ്ങൾ എന്നിവ ആക്രമണത്തിനിരയായി. ചുരുക്കം പേരുടെ ജീവഹാനിക്കും പരിക്കിനും ആക്രമണങ്ങൾ കാരണമായി. വിമാനത്താളം താൽക്കാലികമായി അടച്ചിട്ടു.

വെടിനിർത്തൽ നിലവിൽ വന്ന​തോടെ ​കുവൈത്തിനും മേഖലയിലെ മറ്റു രാജ്യങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളും നിലക്കുമെന്നാണ് പ്രതീക്ഷ.

കുവൈത്ത് വിമാനത്താളം വൈകാതെ തുറക്കുമെന്നും യാത്രാ തടങ്ങൾ നീങ്ങുമെന്നും പ്രവാസികളക്കമുള്ളവർ പ്രതീക്ഷിക്കുന്നു.

അതേസമയം, ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച കുവൈത്ത് സൈന്യം രാജ്യത്തെ വലിയ അപകടങ്ങളിൽ നിന്ന് സംരക്ഷിച്ചു.

Tags:    
News Summary - Hope that the attacks against the country will stop; Relief in the ceasefire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.