കുവൈത്ത് സിറ്റി: ബുധനാഴ്ച പുലർച്ചെയും കുവൈത്തിൽ ഇറാൻ ആക്രമണങ്ങൾ.
കുവൈത്ത് പെട്രോളിയം കോർപ്പറേഷനുമായി (കെ.പി.സി) ബന്ധപ്പെട്ട നിരവധി സഥാപനങ്ങൾ ഇറാൻ ആക്രമിച്ചതായി പ്രതിരോധ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. മൂന്ന് വൈദ്യുതി ഉൽപാദന, ജല ശുദ്ധീകരണ പ്ലാന്റുകൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ കാര്യമായ ഭൗതിക നാശനഷ്ടങ്ങൾ ഉണ്ടായി.
രണ്ടാഴ്ചത്തെ വെടിനിർത്തൽ സംഘർഷം ലഘൂകരിക്കാനും ശത്രുത അവസാനിപ്പിക്കാനും പ്രതീക്ഷകൾ ഉയർത്തുന്നു. എന്നാൽ ബുധനാഴ്ചയിലെ ആക്രമണം ഇതിന് മറുവശമാണെന്നും പ്രതിരോധ മന്ത്രാലയം വക്താവ് കേണൽ സ്റ്റാഫ് സൗദ് അൽ അത്വാൻ പറഞ്ഞു. ബുധനാഴ്ച രാവിലെ രാജ്യത്തുടനീളമുള്ള നിരവധി സുപ്രധാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണമുണ്ടായി.
28 ഡ്രോണുകളുടെ വ്യോമ പ്രതിരോധ സേന പ്രതിരോധിച്ചു. എണ്ണ സ്ഥാപനങ്ങൾ, പവർ സ്റ്റേഷനുകൾ, ജലശുദ്ധീകരണ കേന്ദ്രങ്ങൾ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിട്ടത്.
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഉയർന്ന കാര്യക്ഷമതയോടെയും ജാഗ്രതയോടെയും എല്ലാ ഭീഷണികളെയും നേരിടാൻ സായുധ സേനയും ബന്ധപ്പെട്ട അധികാരികളും 24 മണിക്കൂറും ഉത്തരവാദിത്തത്തോടെയും പ്രവർത്തിക്കുന്നുണ്ട്.
സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അൽ അത്‌വാൻ പൗരന്മാർക്കും താമസക്കാർക്കും ഉറപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.