ആറാം റിങ് റോഡിൽ വാഹനാപകടം: അഞ്ചു മരണം

കുവൈത്ത് സിറ്റി: സാദ് അൽ അബ്ദുല്ല പ്രദേശത്തിന് എതിർവശത്തുള്ള ആറാം റിംഗ് റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരമാണ് അപകടം. അപകടത്തെ തുടർന്ന് വാഹനങ്ങളിൽ തീപിടിത്തമുണ്ടായി. ഉടൻ സഥലത്ത് എത്തിയ ഫയർഫോഴ്‌സ് സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തി. സംഭവസ്ഥലം അന്വേഷണത്തിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

Tags:    
News Summary - Five dead in road accident on Sixth Ring Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.