ഈജിപ്ത് മന്ത്രി ഡോ. ബദർ അബ്ദുലാട്ടി, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹുമായി കൂടികാഴ്ചയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശനത്തിനെത്തിയ ഈജിപ്ത് വിദേശകാര്യ, കുടിയേറ്റ, പ്രവാസി മന്ത്രി ഡോ. ബദർ അബ്ദുലാട്ടി, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹുമായി കൂടികാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിൽ ആഴത്തിലുള്ള ചരിത്രപരമായ ബന്ധം മന്ത്രി സൂചിപ്പിച്ചു. കുവൈത്തിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിൽ ഈജിപ്തിന്റെ പൂർണ പിന്തുണയും ആവർത്തിച്ചു.
ഈജിപ്ത് പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽ സിസിയിൽ നിന്ന് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെ അഭിസംബോധന ചെയ്ത സന്ദേശം കിരീടാവകാശിക്ക് ഈജിപ്ത് മന്ത്രി കൈമാറി. കിരീടാവകാശി ദിവാൻ മേധാവി ശൈഖ് താമർ ജാബിർ അൽ അഹ്മദ് അസ്സബാഹ്, വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വിദേശകാര്യ മന്ത്രി ശൈഖ് ജറാഹുമായും ഡോ. ബദർ അബ്ദുലാട്ടി കൂടികാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.