ഓവർസീസ് എൻ.സി.പി തെരഞ്ഞെടുപ്പ് അവലോകന യോഗം

കുവൈത്ത് സിറ്റി: കേരള നിയമസഭാ ഇലക്ഷൻ പ്രചരണത്തിൻ്റെ ഭാഗമായി ഓവർസീസ് എൻ.സി.പി കുവൈത്ത് കമ്മിറ്റി ഓൺലൈൻ തിരഞ്ഞെടുപ്പ് പ്രചരണ അവലോകന യോഗം സംഘടിപ്പിച്ചു. എൻ.സി.പി (എസ്.പി) ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ് ഉദ്ഘാടനം നിർവ്വഹിച്ചു.

കുവൈത്ത് കമ്മിറ്റി പ്രസിഡണ്ട് ജീവ്സ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു. ദേശീയ ട്രഷറർ ബിജു സ്റ്റീഫൻ ഇടതു സർക്കാറിൻ്റെ പ്രവാസി ക്ഷേമ പദ്ധതികൾ വിശദീകരിച്ചു .

ജില്ലാ കമ്മിറ്റി ഭാരവാഹികളായ പ്രിൻസ് കൊല്ലപ്പിള്ളിൽ, ജിനു ജേക്കബ്, സൂരജ് പോണത്ത്, അബ്‌ദുൾ അസീസ്, അശോകൻ തിരുവനന്തപുരം, പിൻ്റോ ,സണ്ണി അല്ലീസ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അരുൾ രാജ് സ്വാഗതവും സെക്രട്ടറി രതീഷ് വർക്കല നന്ദിയും പറഞ്ഞു

Tags:    
News Summary - Overseas NCP Election Review Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.