കു​വൈ​ത്തി​ൽ വൈ​ദ്യു​തി ഉ​പ​ഭോ​ഗം സ​ർ​വ​കാ​ല റെ​ക്കോ​ഡി​ൽ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ വൈ​ദ്യു​തി ഉ​പ​ഭോ​ഗം റെ​ക്കോ​ഡ്​ നി​ല​യി​ൽ എ​ത്തി. 14,778 എ​ന്ന ​ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​തി​ദി​ന ഉ​പ​ഭോ​ഗ​മാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ സീ​സ​ണി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ 14,700 എ​ന്ന നി​ല​യാ​ണ്​ മ​റി​ക​ട​ന്ന​ത്. ഉ​യ​ർ​ന്ന അ​ന്ത​രീ​ക്ഷ താ​പ​നി​ല​യി​ൽ എ.​സി കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തും ജ​ലോ​പ​യോ​ഗം വ​ർ​ധി​ച്ച​തു​മാ​ണ്​ വൈ​ദ്യു​തി ഉ​പ​ഭോ​ഗം കൂ​ടി​യ​തി​ന്​ കാ​ര​ണ​മാ​യി ക​രു​തു​ന്ന​ത്. കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി ലോ​ക്ഡൗ​ൺ കാ​ര​ണം ആ​ളു​ക​ൾ കൂ​ടു​ത​ലാ​യി വീ​ട്ടി​ലു​ണ്ടാ​വു​ന്ന​തും വൈ​ദ്യു​തി ഉ​പ​ഭോ​ഗം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഉ​യ​ർ​ന്ന വൈ​ദ്യു​തി ആ​വ​ശ്യം കൈ​കാ​ര്യം ചെ​യ്യാ​ൻ ശേ​ഷി​യു​ണ്ടെ​ന്നും ഇൗ ​വ​ർ​ഷം പ്ര​തി​സ​ന്ധി​യു​ണ്ടാ​വി​ല്ലെ​ന്നും വൈ​ദ്യു​തി മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. 

ഇൗ ​വ​ർ​ഷം ഒ​രു ദി​വ​സ​ത്തെ ഉ​പ​ഭോ​ഗം 15,600 മെ​ഗാ വാ​ട്ടി​ന്​ അ​പ്പു​റം പോ​വി​ല്ലെ​ന്നും അ​ത്ര​യും വ​ന്നാ​ലും നേ​രി​ടാ​ൻ മ​ന്ത്രാ​ല​യം ത​യാ​റെ​ടു​പ്പ്​ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. അ​തേ​സ​മ​യം, മി​തോ​പ​യോ​ഗ​ത്തി​നു​ള്ള ബോ​ധ​വ​ത്​​ക​ര​ണം ഫ​ലം ചെ​യ്​​തു​വെ​ന്ന്​ സൂ​ചി​പ്പി​ക്കു​ന്ന നി​ല​യി​ൽ ഇൗ ​വ​ർ​ഷം വൈ​ദ്യു​തി ഉ​പ​യോ​ഗം പ്ര​തീ​ക്ഷി​ച്ച​പോ​ലെ ഉ​യ​ർ​ന്നി​ല്ല എ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ ആ​ളു​ക​ൾ വീ​ട്ടി​ൽ ത​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വൈ​ദ്യു​തി ഉ​പ​ഭോ​ഗം 15,000 മെ​ഗാ​വാ​ട്ട്​ ക​വി​യും എ​ന്നാ​ണ്​ ക​രു​തി​യി​രു​ന്ന​ത്. 

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.