നാലുമാസത്തിനിടെ 1,75,000 വിദേശികൾ തിരിച്ചുപോയി

കുവൈത്ത്​ സിറ്റി: കുവൈത്തിൽനിന്ന്​ കഴിഞ്ഞ നാലുമാസത്തിനിടെ 1,75,000 വിദേശികൾ തിരിച്ചുപോയി. മാർച്ച്​ 16 മുതൽ ജൂലൈ 16 വരെയുള്ള കണക്കാണിത്​. ഏറ്റവും കൂടുതൽ പേർ തിരിച്ചുപോയത്​ ഇന്ത്യയിലേക്കാണ്​. 85,000ത്തോളം ഇന്ത്യക്കാരാണ്​ നാലുമാസത്തിനിടെ കുവൈത്തിൽനിന്ന്​ തിരിച്ചുപോയത്​. 15 ശതമാനം ശേഷിയിലാണ്​ കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളം പ്രവർത്തിക്കുന്നത്​. കമേഴ്​സ്യൽ വിമാന സർവിസുകൾ ആഗസ്​റ്റിൽ ആരംഭിക്കാനിരിക്കുന്നതേയുള്ളൂ. പൊതുമാപ്പ്​ ആനുകൂല്യം ഉപയോഗപ്പെടുത്തിയവർക്കായുള്ള പ്രത്യേക വിമാനങ്ങളും കുവൈത്തിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചുകൊണ്ടുപോവാൻ വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയ പ്രത്യേക വിമാനങ്ങളും സംഘടനകളും ട്രാവൽസുകളും ഏർപ്പെടുത്തിയ ചാർട്ടർ സർവിസുകളുമാണ്​ കഴിഞ്ഞമാസങ്ങളിൽ ഉണ്ടായിരുന്നത്​.

കോവിഡ്​ പ്രതിസന്ധിയിൽ ജോലിയും വരുമാനവും ഇല്ലാതായതാണ്​ കൂടുതൽ വിദേശികൾ കഷ്​ടപ്പെട്ട്​ നാടണയാൻ കാരണം. കുവൈത്തിൽ വിദേശികളുടെ എണ്ണം കുറക്കണമെന്നാവശ്യപ്പെട്ട്​ സർക്കാറിനുമേൽ സമ്മർദം ഉയരുന്ന പശ്ചാത്തലമുണ്ട്​. ഇതിന്​ അധികൃതർ പദ്ധതി തയാറാക്കിവരുകയാണ്​. വരും മാസങ്ങളിലും പ്രവാസികളുടെ തിരിച്ചൊഴുക്ക്​ ശക്​തമായിരിക്കും. ഇൗ വർഷം അവസാനംവരെഅഞ്ചുലക്ഷം വിദേശികൾ തിരിച്ചുപോവുമെന്നാണ്​ വിലയിരുത്തൽ. അതേസമയം, പുതിയ വിസയിൽ ആളുകൾ വരുന്നത്​ നിയന്ത്രിക്കുകയും ചെയ്യും. നിലവിൽ വിസയുള്ള, നാട്ടിൽ കുടുങ്ങിക്കിടക്കുന്നവർക്ക്​ അടുത്തമാസം മുതൽ തിരിച്ചുവരാൻ കഴിഞ്ഞേക്കും. ശനിയാഴ്​ച 15 വിമാനങ്ങളിൽ 3135 വിദേശികളാണ്​ തിരിച്ചുപോയത്​. ഇന്ത്യ, യു.എ.ഇ, ഖത്തർ, ബംഗ്ലാദേശ്​, ലബനാൻ, ഇൗജിപ്​ത്​, പാകിസ്​താൻ എന്നിവിടങ്ങളിലേക്കായിരുന്നു സർവിസ്​.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.