കുവൈത്ത്​ സിറ്റി: കുവൈത്തിൽ വെള്ളിയാഴ്​ച ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാവും. വെള്ളിയാഴ്​ച രാത്രി 8.45 മുതൽ നാലുമണിക്കൂർ നീളുന്ന ഗ്രഹണം ടെലി​സ്​കോപ്പിലൂടെ കാണാൻ കഴിയും. നഗ്​നനേത്രങ്ങൾ കൊണ്ട്​ ഇത്തവണ ഗ്രഹണം കാണാൻ സാധ്യതയില്ലെന്ന്​​ പ്രമുഖ കാലാവസ്ഥ പ്രവചനക്കാരനായ ആദിൽ അൽ സഅ്​ദൂൻ കുവൈത്ത്​ വാർത്ത ​ഏജൻസിയോട്​ പറഞ്ഞു.

സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. ഇത്തരം സന്ദർഭത്തിൽ ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും. ഭൂമിയെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ചന്ദ്രൻ ഭൂമിയുമായുള്ള ദിശയിൽ സൂര്യനു നേരെ എതിർദിശയിൽ വരുമ്പോഴാണ്​ ചന്ദ്രഗ്രഹണം ഉണ്ടാവുന്നത്​. വെളുത്തവാവ് ദിവസമായിരിക്കും ചന്ദ്രഗ്രഹണം നടക്കുക. കോവിഡ്​ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇത്തവണ ഒൗഖാഫി​​െൻറ നേതൃത്വത്തിൽ പള്ളികളിൽ ഗ്രഹണ നമസ്​കാരമില്ല.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.