ചാർ​ട്ടേഡ്​ വിമാനങ്ങളുമായി സംഘടനകൾ

കുവൈത്ത്​ സിറ്റി: കോവിഡ് പശ്ചാത്തലത്തിൽ കുവൈത്തിൽനിന്ന്​ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്ക് ചാർ​ട്ടേഡ്​ വിമാന സർവിസ്​ ഏ​ർപ്പെടുത്തി സംഘടനകൾ. 

കല കുവൈത്ത്​ ഒന്നാംഘട്ട രജിസ്ട്രേഷൻ അവസാനിച്ചു
കല കുവൈത്ത്​ ഏർപ്പെടുത്തുന്ന പ്രത്യേക‌ വിമാന സർവിസി​​െൻറ ഒന്നാംഘട്ട രജിസ്ട്രേഷൻ അവസാനിച്ചു. നിരവധി പേരാണ് നാട്ടിലേക്ക്‌ പോകാൻ രജിസ്​റ്റർ ചെയ്തത്‌. രജിസ്​റ്റർ ചെയ്തവരെ കല കുവൈത്ത്​ ഭാരവാഹികൾ നേരിട്ട്‌ ബന്ധപ്പെടും. ഇവരെ ബന്ധപ്പെടാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കല കുവൈത്തി​​െൻറ പേരിൽ ചിലയാളുകൾ ബന്ധപ്പെടുന്നതായി പരാതി ലഭിച്ചതായും കല കുവൈത്ത്​ ഭാരവാഹികൾ അറിയിച്ചു. 
ടിക്കറ്റിന്​ തുക ഓൺലൈനായി ആവശ്യപ്പെട്ടാണ്​ ചിലരെ ബന്ധപ്പെട്ടതായി അറിയുന്നത്‌‌. ഇതിൽ വഞ്ചിതരാകരുതെന്ന്​ കല ഭാരവാഹികൾ അഭ്യർഥിച്ചു. വിവരങ്ങൾക്ക് 66627600, 94013575, 50336681 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

പൽപക് വിമാന സർവിസിന്​
കുവൈത്തിൽനിന്ന് നാട്ടിലേക്ക്​ പോകാൻ ആഗ്രഹിക്കുന്നവർക്ക്​ പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത്​ (പൽപക്) ബദുർ ട്രാവൽസി​​െൻറ സഹകരണത്തോടെ ചാർട്ടേഡ് വിമാന സർവിസ് നടത്താൻ ഒരുങ്ങുന്നു. യാത്രക്കാർക്കുള്ള രജിസ്ട്രേഷൻ പുരോഗമിക്കുന്നുവെന്നും സർവിസിന്​ അനുമതിക്കുള്ള നടപടികൾ അന്തിമഘട്ടത്തിലാ​െണന്നും പ്രസിഡൻറ്​ പി.എൻ. കുമാർ അറിയിച്ചു. മുൻ കേന്ദ്രമന്ത്രി എം.പി. വീരേന്ദ്രകുമാറി​​െൻറ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും പൽപക് വാർത്തക്കുറിപ്പിൽ അറിയിച്ചു.

കുവൈത്ത് കെ.എം.സി.സി രജിസ്ട്രേഷൻ 10,000
കുവൈത്ത് കെ.എം.സി.സി ചാർട്ടേഡ് വിമാനത്തിൽ പോകാൻ രജിസ്​റ്റർ ചെയ്തവരുടെ എണ്ണം പതിനായിരത്തോളമായതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു. മുൻകൂർ പണം വാങ്ങാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പ്രസിഡൻറ്​ ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ. അബ്​ദുൽ റസാഖ്​ പേരാമ്പ്രയും അറിയിച്ചു. കെ.എം.സി.സിയുടെ പേരിൽ പണം അടക്കാൻ ആരെങ്കിലും ബന്ധപ്പെട്ടാൽ അവരുടെ പേരും നമ്പറും സഹിതം ലിങ്കിൽ കാണുന്ന ഫോൺ നമ്പറിൽ അറിയിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു. വിമാനത്തി​​െൻറ സമയക്രമം പ്രസിദ്ധീകരിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. അതിനുശേഷം മാത്രമേ ടിക്കറ്റ് നൽകാൻ ബന്ധപ്പെടൂവെന്നും അവർ അറിയിച്ചു.

ട്രാക്ക്​ കുവൈത്ത്​ രജിസ്​ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം നോൺ റെസിഡൻറ്​സ് അസോസിയേഷൻ (ട്രാക്ക്) കുവൈത്ത്​ ചാർട്ടേഡ്‌ വിമാന സർവിസ്‌ രജിസ്ട്രേഷൻ ആരംഭിച്ചു. അനുമതി കിട്ടുന്നതിനനുസരിച്ച്​ യാത്രാവിവരങ്ങൾ അറിയിക്കും. കുവൈത്തിലെ നിയമാനുസൃത താമസക്കാർക്കും ലോക്​ഡൗൺ കാലഘട്ടത്തിൽ വിസ നിയമങ്ങളിൽ ഇളവുകൾ ലഭിച്ചവർക്കും മാത്രമാണ് ഈ സേവനം. വിമാനത്തിൽ പ്രവേശിക്കുംമുമ്പ്​ നടത്തുന്ന പരിശോധനകളിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ യാത്ര ചെയ്യാൻ അനുവദിക്കുന്നതല്ല. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 51161690, 67073494, 55747144 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.