കുവൈത്ത് സിറ്റി: നാട്ടിലേക്ക് തിരിച്ചുപോകാൻ വിമാന ടിക്കറ്റ് എടുക്കാൻ പണമില്ലാത്തവർക്കായി ‘ഗൾഫ് മാധ്യമ’വും ‘മീഡിയവണും’ ചേർന്നൊരുക്കുന്ന ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതി വൻ വിജയമായി.
800 ദീനാർ മുടക്കി 10 ടിക്കറ്റ് വാഗ്ദാനം ചെയ്ത സഹൃദയെൻറ ആവശ്യം പേര് വെളിപ്പെടുത്തരുതെന്നായിരുന്നു.
മറ്റുള്ളവർക്ക് പ്രചോദനമാവാൻ പേരു പറഞ്ഞുകൂടേ എന്ന് അറിയിച്ചപ്പോൾ ഫാത്തിമ, മുഹമ്മദ് എന്നീ മക്കളുടെ പേരിൽ എഴുതാൻ ആവശ്യപ്പെട്ടു. കരുണവറ്റാത്ത മനസ്സുകൾ ഉള്ളിടത്തോളം നമ്മൾ തോറ്റ ജനതയാവില്ലെന്ന് തെളിയിക്കുന്നതായിരുന്നു പ്രതികരണങ്ങൾ.
കോവിഡ് പ്രതിസന്ധിയിൽ ജോലിയും വരുമാനവും ഇല്ലാതെയും മറ്റു പ്രശ്നങ്ങളാലും നാടണയാൻ കൊതിക്കുന്നവർക്കായി ആശ്വാസത്തിെൻറ കൈത്തിരിനാളങ്ങൾ പ്രവഹിക്കുകയായിരുന്നു. ആറു ദിവസംകൊണ്ട് 1250ലധികം ടിക്കറ്റുകളാണ് പദ്ധതിയിൽ ലഭിച്ചത്. പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിൽ നാട്ടിലേക്ക് പോകാൻ ടിക്കറ്റിന് പണമില്ലാതെ വിഷമിക്കുന്നവർക്കാണ് ഇൗ പദ്ധതിയിൽ ടിക്കറ്റ് ലഭ്യമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.