കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ ഭാഗമായി കഴിഞ്ഞ ഒരാഴ്ച ഫര്‍വാനിയ, മുബാറക് അൽ കബീര്‍ ഗവര്‍ണറേറ്റ് കേന്ദ്രീക രിച്ച് മുനിസിപ്പാലിറ്റി പരിശോധനകള്‍ നടത്തി. കഫേകള്‍, റസ്റ്റാറൻറുകള്‍, ഹാളുകള്‍, കടകള്‍, സലൂണുകള്‍ എന്നിവ കേ ന്ദ്രീകരിച്ചായിരുന്നു പരിശോധന. ഫര്‍വാനിയ ഗവര്‍ണറേറ്റിലാണ് കൂടുതല്‍ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ഗവർണറേറ്റിലുമായി പരിശോധനയില്‍ 635 കടകള്‍ അടച്ചുപൂട്ടുകയും 587 കടകള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു.
കഫേകളും സാധാരണ കടകളുമാണ് കൂടുതലും അടച്ചുപൂട്ടിയത്. ആരോഗ്യ മന്ത്രാലയവും ശുചിത്വ വകുപ്പും മുന്നോട്ടുവെക്കുന്ന നിർദേശങ്ങള്‍ പാലിക്കാത്ത കടകള്‍ക്കെതിരെയാണ് നടപടി. 305 കടകൾക്ക് പിഴ ചുമത്തി. 10 അമ്യൂസ്മെൻറ് പാര്‍ക്കുകളും 293 പൊതുയിടങ്ങളും അടച്ചുപൂട്ടി. പ്രദേശത്തെ പ്രധാന റോഡുകള്‍ കഴുകി. ഫർവാനിയ മുനിസിപ്പാലിറ്റി 562 കടകൾ പൂട്ടിക്കുകയും 546 താക്കീത് നൽകുകയും ചെയ്തു. ഈ ഭാഗത്തെ 302 കടകള്‍ക്കാണ് പിഴ ചുമത്തിയത്. മുബാറക് അൽ കബീറിൽ 73 കടകളും 10 അമ്യൂസ്മെൻറ് പാര്‍ക്കുകളും പൂട്ടുകയും 41 കടകൾക്ക് താക്കീത് നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.