വിദേശത്തുള്ള കുവൈത്തികളെ ഇന്നുമുതൽ തിരിച്ചെത്തിക്കും

കുവൈത്ത്​ സിറ്റി: വിവിധ രാജ്യങ്ങളിൽ ഉള്ള കുവൈത്ത്​ പൗരന്മാരെ തിരിച്ചെത്തിക്കാൻ കുവൈത്ത്​ വിദേശകാര്യ മന്ത്രാലയം പദ്ധതി തയാറാക്കി. ചൊവ്വാഴ്​ച മുതൽ കുവൈത്ത്​ എയർവേസ്​ വിമാനത്തിൽ ആളുകളെ എത്തിച്ചുതുടങ്ങുമെന്നാണ്​ റിപ്പോർട്ട്​. ദേശീയ ദിനാഘോഷ ഭാഗമായി വിദേശത്തുപോയ പതിനായിരങ്ങൾ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായാണ്​ വിവരം.

തുർക്കി, ഇൗജിപ്​ത്​, ബ്രിട്ടൻ എന്നിവിടങ്ങളിലാണ്​ കൂടുതൽ പേർ​. സ്​പെയിൻ, അമേരിക്ക, ജോർജിയ, ഗൾഫ്​ രാജ്യങ്ങൾ, അസർബൈജാൻ തുടങ്ങിയ കൊറോണ വൈറസ്​ സാന്നിധ്യം കണ്ടെത്തിയ പല രാജ്യങ്ങളിലും കുവൈത്തികളുണ്ട്​. വിദേശത്തുള്ള കുവൈത്തികളിൽ വൈറസ്​ സ്ഥിരീകരിച്ചവരുമുണ്ടെന്നാണ്​ വിവരം. അതത്​ രാജ്യങ്ങളിലെ കുവൈത്ത്​ എംബസി ഇവരുമായി ബന്ധപ്പെടുന്നുണ്ട്​. തിരിച്ചെത്തുന്നവരെ പരിശോധിക്കാൻ കുവൈത്ത്​ വിമാനത്താവളത്തിൽ വിപുല സംവിധാനങ്ങളുണ്ട്​​.

പരിശോധനയിൽ വൈറസ്​ ബാധ കണ്ടെത്തുന്നവരെ ചികിത്സക്കായി ആരോഗ്യ മന്ത്രാലയം ഏറ്റെടുക്കും. അല്ലാത്തവർക്ക്​ കർശനമായ വീട്ടുനിരീക്ഷണം ഏർപ്പെടുത്തും. ഇവർക്കുമേൽ ആരോഗ്യ മന്ത്രാലയത്തി​​െൻറ മേൽനോട്ടമുണ്ടാവും. ഇതുവരെ വിദേശത്തുനിന്ന്​ സ്വദേശികളെ എത്തിച്ചിരുന്നത്​ സഅദ്​ അൽ അബ്​ദുല്ല ടെർമിനൽ വഴിയായിരുന്നെങ്കിൽ കൂടുതൽ പേരുള്ളതിനാൽ കുവൈത്ത്​ എയർവേസ്​ ടെർമിനൽ വഴി കൊണ്ടുവരാനാണ്​ ഇപ്പോൾ ആലോചിക്കുന്നത്​. വൈറസ്​ പരിശോധന സംവിധാനങ്ങൾ സജ്ജീകരിച്ചത്​ ഇവിടെയാണ്​.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.