കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുഫണ്ട് ദുർവിനിയോഗം ചെയ്തെന്ന കേസിൽ മുൻ ആരോഗ്യ മന്ത് രിയെ ഏഴുവർഷത്തെ തടവിന് ശിക്ഷിച്ചു. വിദേശകമ്പനിയുമായുള്ള ഇടപാടിൽ ഖജനാവിന് വൻ ന ഷ്്ടമുണ്ടാക്കി എന്ന് കണ്ടെത്തിയാണ് മിനിസ്റ്റീരിയൽ കോടതി ശിക്ഷ വിധിച്ചത്. ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ, മുൻ അണ്ടർ സെക്രട്ടറി, ഇടനിലക്കാരനായ അമേരിക്കൻ പൗരൻ എന്നിവർക്കും സമാനശിക്ഷ വിധിച്ചിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശ കമ്പനിയുമായി കരാറിൽ ഏർപ്പെടുകയും അതുമൂലം പൊതുഖജനാവിന് വലിയ നഷ്ടമുണ്ടാക്കിയെന്നുമാണ് മുൻ ആരോഗ്യമന്ത്രിയുൾപ്പെടെ നാലു പ്രതികൾക്കെതിരെ കോടതി കണ്ടെത്തിയ കുറ്റം. ഇടപാടിൽ 81 ദശലക്ഷം ഡോളറാണ് പൊതുമുതൽ നഷ്ടം.
ഇത് പ്രതികളിൽനിന്ന് തിരിച്ചുപിടിക്കാനും കോടതി ഉത്തരവിട്ടു. ശിക്ഷാനടപടികൾ താൽക്കാലികമായി നിർത്തിവെക്കണമെങ്കിൽ ഓരോരുത്തരും 10,000 ദീനാർ വീതം കെട്ടിവെക്കണമെന്നും കോടതി നിർദേശിച്ചു. കുവൈത്തിൽ ആദ്യമായാണ് മിനിസ്റ്റീരിയൽ കോടതി മുൻ മന്ത്രിക്കെതിരെ തടവുശിക്ഷ വിധിക്കുന്നത്. കേസിൽ മന്ത്രിയും ഉദ്യോഗസ്ഥരും ഏതാനും മാസങ്ങളായി പ്രത്യേക കോടതിയിൽ വിചാരണ നേരിടുകയായിരുന്നു. മുൻമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെയുള്ള കോടതിവിധിയെ റാകാൻ അൽ നിസ്ഫ് എം.പി ചരിത്ര വിധിയെന്ന് വിശേഷിപ്പിച്ചു. ശിക്ഷിക്കപ്പെട്ട മന്ത്രിക്കെതിരെ റാകാൻ അൽ നിസ്ഫ് പാർലമെൻറിൽ കുറ്റവിചാരണാ പ്രമേയം അവതരിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.