കുവൈത്ത് സിറ്റി: സെൻട്രൽ ബ്ലഡ് ബാങ്കിെൻറ നേതൃത്വത്തിൽ കഴിഞ്ഞ വർഷം 263 രക്തദാന ക്യാ മ്പുകൾ സംഘടിപ്പിച്ചു. 16,363 ബാഗ് രക്തമാണ് ഇങ്ങനെ ശേഖരിച്ചത്. മുൻവർഷങ്ങളെ അപേക്ഷി ച്ച് ഇക്കാര്യത്തിൽ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. രോഗികളുടെ ബന്ധുക്കളിൽനിന്നും മറ്റുമായി ശേഖരിക്കുന്നതിനു പുറമെയാണിത്. എല്ലാം ചേർത്ത് 85000 ബാഗിന് പുറത്ത് വരും. അതേസമയം, രാജ്യത്തെ രക്തബാങ്കിൽ രക്തത്തിെൻറ കുറവ് ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്. നെഗറ്റിവ് ഗ്രൂപ്പുകൾ ഉൾപ്പെടെ അപൂർവ രക്തങ്ങൾക്കാണ് ഏറെ ക്ഷാമം. നെഗറ്റിവ് ഗ്രൂപ്പുള്ളവർ രക്തം നൽകാൻ എത്തുകയാണെങ്കിൽ രാജ്യത്തെ വിവിധ ആശുപത്രികളിലെ രോഗികൾക്ക് വലിയ ആശ്വാസമാവും.
രക്തബാങ്ക് സന്നദ്ധ സംഘടനകളുമായി ചേർന്ന് ഇതിനായി ബോധവത്കരണ പരിപാടികൾ നടത്തുന്നുണ്ട്. ശേഖരിച്ച രക്തത്തിെൻറ ശുദ്ധിയും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ ആരോഗ്യമന്ത്രാലയം നൂതന സംവിധാനം ഒരുക്കിയിട്ടുണ്ട്. മലയാളി സംഘടനകൾ ഉൾപ്പെടെ ജാബിരിയയിലെ രക്തബാങ്കിൽ രക്തദാന ക്യാമ്പ് നടത്തുന്നത് ആശ്വാസമാവുന്നു. ബ്ലഡ് ഡോണേഴ്സ് കേരള വിവിധ സംഘടനകളുമായും കമ്പനികളുമായും സഹകരിച്ച് മാസത്തിൽ ഒരു ക്യാമ്പ് നടത്തുന്നു. ജഹ്റ, അദാന്‍ എന്നിവിടങ്ങളില്‍ പുതിയ ബ്ലഡ് ബാങ്ക് തുറക്കാൻ ആരോഗ്യമന്ത്രാലയത്തിന് പദ്ധതിയുണ്ട്. കൂടാതെ സർക്കാർ, സ്വകാര്യ ആശുപത്രികളിലും ചെറിയ രക്ത ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.