കുവൈത്ത് സിറ്റി: ശൈഖ് ജാബിർ പാലത്തിൽ സുബ്ബിയ്യ ഭാഗത്ത് വെള്ളിയാഴ്ച രാവിലെ ഏഴുമു തൽ പത്തുവരെ പ്രവേശനം സൈക്കിൾ യാത്രികർക്ക് മാത്രം. സൈക്കിൾ യാത്രക്കാർക്ക് പ്രത്യേക വഴി ഒരുക്കുന്നതുവരെ മാത്രമുള്ള താൽക്കാലിക നിയന്ത്രണമാണിതെന്ന് റോഡ് ട്രാൻസ്പോർേട്ടഷൻ അതോറിറ്റി വക്താവ് അബ്ദുല്ല അൽഅജ്മി വ്യക്തമാക്കി. കഴിഞ്ഞമാസം സൈക്കിൾ യാത്രികനായ കുവൈത്തി യുവാവ് കാറിടിച്ച് മരിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ആഴ്ചയിൽ മൂന്നുമണിക്കൂർ സൈക്കിൾ യാത്രികർക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചത്. ലോകത്തിലെ നാലാമത്തെ വലിയ കടൽപാലമായ ശൈഖ് ജാബിർ പാലത്തിൽ ഇപ്പോൾ ഗതാഗതത്തിരക്കില്ല.
അതിനാൽ അമിതവേഗതയിൽ വരുന്ന വാഹനങ്ങൾ അപ്രതീക്ഷിതമായി സൈക്കിൾ യാത്രക്കാരെ ഇടിക്കാൻ സാധ്യതയുണ്ട്. സൈക്കിൾ യാത്രികർക്ക് പ്രത്യേക ട്രാക്ക് നിർമിക്കുന്നത് പരിഗണനയിലുണ്ട്. എന്നാൽ, ഇത് ആലോചനാഘട്ടത്തിലാണ്. ഗസാലി അതിവേഗ പാതയിലെ സിഗ്നൽ പോയൻറിൽനിന്ന് ആരംഭിച്ച് ജമാൽ അബ്ദുന്നാസർ റോഡിന് അനുബന്ധമായി സുബ്ബിയ്യ സിറ്റിയിലേക്ക് പോകുന്ന പ്രധാന പാലത്തിന് 37.5 കിലോമീറ്റർ ആണ് നീളം. ദോഹ തുറമുഖ ദിശയിലേക്ക് പോകുന്ന കൈവഴിക്ക് 12.4 കിലോമീറ്റർ നീളമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.