കുവൈത്ത് സിറ്റി: സ്മൃതികളെ വിസ്മരിച്ച്, ചരിത്രത്തെ ഇല്ലായ്മ ചെയ്യുന്ന ശക്തിയാണ് ഇന്ത ്യ ഭരിക്കുന്നതെന്ന് നാടകപ്രവർത്തകൻ സാംകുട്ടി പട്ടംകരി പറഞ്ഞു. കല കുവൈത്ത് 41ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയർമാൻ ടി.വി. ജയൻ സ്വാഗതം പറഞ്ഞു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്ത് കുമാർ, വനിതാവേദി കുവൈത്ത് പ്രസിഡൻറ് രമ അജിത്ത് എന്നിവർ സംസാരിച്ചു.
രജീഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. അബ്ബാസിയ മേഖല കമ്മിറ്റി നാട്ടിലെ 14 ജില്ലകളിലായി വിതരണം ചെയ്യുന്ന 42 വീൽചെയറുകളുടെ തുക വേദിയിൽ കൈമാറി. മൂന്നു പതിറ്റാണ്ടിലേറെയായി കല കുവൈത്തിെൻറ സജീവ പ്രവർത്തകനും മുൻഭാരവാഹിയുമായിരുന്ന നാട്ടിലേക്ക് മടങ്ങുന്ന ശിവൻകുട്ടിക്ക് ഉപഹാരം കൈമാറി. ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് നന്ദി പറഞ്ഞു. കുവൈത്തിലെ നാല് മേഖല സമ്മേളനങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 343 പ്രതിനിധികളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉൾപ്പടെ 368 പേർ സമ്മേളനത്തിൽ പങ്കെടുത്തു. കുവൈത്ത് പ്രവാസി സമൂഹത്തെ പ്രതിനിധാനം െചയ്ത് വിവിധ മേഖലകളിൽനിന്നുള്ള നിരവധി വ്യക്തിത്വങ്ങളും സൗഹാർദ പ്രതിനിധികളായി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.