കുവൈത്ത്​ എയർഷോ ആരംഭിച്ചു

കുവൈത്ത്​ സിറ്റി: 37 രാജ്യങ്ങളിൽനിന്നുള്ള 200 സിവിൽ, മിലിട്ടറി ഏവിയേഷൻ കമ്പനികളെ പ​െങ്കടുപ്പിച്ച്​ കുവൈത്ത്​ എയ ർ ഷോ ആരംഭിച്ചു.
കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹി​​െൻറ രക്ഷാകർതൃത്വത്തിൽ കുവൈത്ത് ​ അന്താരാഷ്​ട്ര വിമാനത്താവളത്തിന്​ അനുബന്ധമായുള്ള അമീരി എയർപോർട്ടിലാണ്​ പരിപാടി. വിമാനങ്ങളുടെ അഭ്യാസപ്രകടനങ്ങളും വിവിധ തരം വിമാനങ്ങൾ, ഹെലികോപ്​ടറുകൾ, എൻജിൻ, നാവിഗേഷൻ ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനവുമുണ്ട്​. ‘വിഷൻ 2035’ പദ്ധതിയുടെ ഭാഗമായി വിദേശ നിക്ഷേപകരെ ആകർഷിക്കാൻ അധികൃതർ ലക്ഷ്യമിടുന്നു.

സെമിനാറുകളും പ്രദർശനങ്ങളും മറ്റു വൈജ്​ഞാനിക പരിപാടികളും എയർ ഷോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്​. വെള്ളി, ശനി ദിവസങ്ങളിലാണ്​ പൊതുജനങ്ങൾക്ക്​ ഏരിയൽ ഷോ കാണാൻ അവസരം. പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, അമീരി ദിവാൻ, സിവിൽ ഏവിയേഷൻ വകുപ്പ്​, വാർത്താവിനിമയ ​മന്ത്രാലയം എന്നിവയുടെ സംയുക്​ത സഹകരണത്തിലാണ്​ പരിപാടി. 60000ത്തോളം ആളുകൾ ഇത്തവണ എയർ ഷോ കാണാനെത്തുമെന്നാണ്​ കണക്കുകൂട്ടൽ. 57 എയർക്രാഫ്​റ്റുകൾ ഉ​ൾപ്പെടെ 144 അന്താരാഷ്​ട്ര, തദ്ദേശീയ സിവിൽ, മിലിട്ടറി ഏവിയേഷൻ കമ്പനികൾ മേളയിൽ പ​െങ്കടുക്കും. 2018 ജനുവരിയിലാണ്​ ഇതിന്​ മുമ്പ്​ കുവൈത്ത്​ വ്യോമയാന പ്രദർശനം നടന്നത്​.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.