പാസ്പോർട്ടിലെ കരുത്തർ ജി.സി.സിയിൽ കുവൈത്ത് രണ്ടാമത്

കുവൈത്ത് സിറ്റി: ലോകത്തിലെ മൂല്യമേറിയ പാസ്‌പോര്‍ട്ടുകളുടെ കൂട്ടത്തില്‍ കുവൈത്ത് 57ാം റാങ്ക് കരസ്ഥമാക്കി. ഹെന ്‍ലി പാസ്‌പോര്‍ട്ട് ഇൻഡക്​സിലാണ്​ ഇക്കാര്യമുള്ളത്​. കുവൈത്ത് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 95 രാജ്യങ്ങളിലേക്ക് വ ിസ കൂടാതെ സഞ്ചരിക്കാം. ജി.സി.സി രാജ്യങ്ങളില്‍ കുവൈത്തിന് രണ്ടാം സ്ഥാനമാണ്. യു.എ.ഇയാണ് ഒന്നാം സ്ഥാനത്ത്. ലോക റാങ്കിങ്ങില്‍ യു.എ.ഇയുടെ സ്ഥാനം 18 ആണ്. 171 രാജ്യങ്ങളിലേക്ക് യു.എ.ഇ പൗരന്മാര്‍ക്ക് വിസ കൂടാതെ സഞ്ചരിക്കാം. ലോക റാങ്കില്‍ 58ാമതുള്ള ഖത്തര്‍ ജി.സി.സിയിൽ മൂന്നാം സ്ഥാനത്താണ്​.

വിസ കൂടാതെ 93 രാജ്യങ്ങളിലേക്ക് ഖത്തര്‍ പാസ്‌പോര്‍ട്ടുപയോഗിച്ച് സഞ്ചരിക്കാം. ലോകത്തിലെ ഏറ്റവും മൂല്യമേറിയ പാസ്‌പോര്‍ട്ട് ജപ്പാനി​േൻറതാണ്. വിസ കൂടാതെ 191 രാജ്യങ്ങളിലേക്ക് ജപ്പാന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പറക്കാം. ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട് ഗണത്തില്‍ പെടുന്നത് അഫ്ഗാനിസ്​താ​േൻറതാണ്. 26 രാജ്യങ്ങളിലേക്ക് മാത്രമാണ് അഫ്ഗാനിസ്ഥാൻ പാസ്​പോർട്ട്​ ഉപയോഗിച്ച്​ വിസ കൂടാതെ സഞ്ചരിക്കാൻ അനുവാദമുള്ളത്.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.