കുവൈത്ത് സിറ്റി: ഹവല്ലി ഗവര്‍ണറേറ്റ് കേന്ദ്രീകരിച്ച് മുനിസിപ്പാലിറ്റി അധികൃതര്‍ പരിശോധന നടത്തി. പൊതുശുചിത്വ വകുപ്പിെൻറ സഹായത്തോടെയായിരുന്നു പരിശോധന. 45 കാറുകള്‍ കണ്ടുകെട്ടിയെന്നും പൊതുശുചിത്വവുമായി ബന്ധപ്പെട്ട 30 പിഴകള്‍ ചുമത്തിയതായും മുനിസിപ്പാലിറ്റി അറിയിച്ചു. ഹവല്ലി ഗവര്‍ണറേറ്റിെൻറ പ്രധാന ഭാഗങ്ങളിലായിരുന്നു സംഘം പരിശോധിച്ചത്. ഈ ഭാഗങ്ങളില്‍നിന്ന് 4860 ടണ്‍ മാലിന്യം നീക്കി. കൃഷികളുടെയും മരങ്ങളുടെയും ചുറ്റുവട്ടത്ത് മാലിന്യ കൂമ്പാരം സംഘത്തിെൻറ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഗവര്‍ണറേറ്റിലെ 150 തെരുവുകളും 100 റോഡുകളും വൃത്തിയാക്കിയെന്നും മാലിന്യങ്ങള്‍ നിര്‍മാർജനംചെയ്യാൻ നിർദേശം നല്‍കിയെന്നും ഹവല്ലി ഗവര്‍ണറേറ്റ് മുനിസിപ്പാലിറ്റി ശുചിത്വവകുപ്പ് മേധാവി മുഹമ്മദ് അല്‍ ജബഅ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.