കുവൈത്ത് സിറ്റി: രണ്ടാം ലോക കേരള സഭയോടനുബന്ധിച്ച് കേരള മീഡിയ അക്കാദമി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസിെൻറയും നോർക്കയുടെയും സഹകരണത്തോടെ ഫോട്ടോഗ്രഫി മത്സരം. കേ രളത്തിന് പുറത്തുള്ള മലയാളികളുടെ ജീവിതം ഒപ്പിയെടുക്കുന്നതാവണം ചിത്രങ്ങൾ. ജോലിസ്ഥലം, പട്ടണങ്ങൾ, ഗ്രാമങ്ങൾ, മതസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആഘോഷങ്ങൾ, പണക്കാർ, മധ്യവർഗം, സന്തോഷങ്ങൾ, പരീക്ഷണങ്ങൾ തുടങ്ങി പ്രവാസികളായ മലയാളികളുമായി ബന്ധപ്പെട്ട ഫോട്ടോകൾ അയക്കാം. എൻട്രികൾ lksphotocontest@gmail.com ലേക്ക് ഇ-മെയിൽ ചെയ്യുകയോ ഡ്രോപ്ബോക്സ്, ഗൂഗിൾ ഡ്രൈവ് വഴി അയക്കുകയോ ആവാം. കൂടുതൽ വിവരങ്ങൾക്ക് +91 9061593969 എന്ന നമ്പറിൽ വിളിക്കുക.
അല്ലെങ്കിൽ lksphotocontest@gmail.com ലേക്ക് ഇ-മെയിൽ ചെയ്യുക. ഒന്നാം സമ്മാനം 25000 രൂപ, രണ്ടാം സമ്മാനം 20000 രൂപ, മൂന്നാം സമ്മാനം 15000 രൂപ എന്നിങ്ങനെ നൽകും. അഞ്ച് എം.ബി മുതൽ പത്ത് എം.ബി വരെ 300 ഡി.പി.െഎ, ജെപെഗ് ഫോർമാറ്റിലാണ് അയക്കേണ്ടത്. ഒരാൾക്ക് മൂന്നു ഫോട്ടോ വരെ അയക്കാം. എഡിറ്റ് ചെയ്യാത്ത ഒറിജിനൽ ചിത്രങ്ങൾ മാത്രം അയക്കണം. ഇ-മെയിലിൽ അറ്റാച്ച് ചെയ്ത എൻട്രി ഫോം പൂരിപ്പിച്ച് സ്കാൻ ചെയ്ത് ഫോട്ടോകളോടൊപ്പം അയച്ചുതരണം. ഫോം ഇല്ലാതെ വരുന്ന എൻട്രികൾ സ്വീകരിക്കില്ല. ഡിസംബർ 15നോ അതിനു മുമ്പോ ലഭിക്കണം. തിരഞ്ഞെടുക്കുന്ന ഫോട്ടോകൾ ലോകകേരള സഭയുമായി അനുബന്ധിച്ച് നടത്തുന്ന ഫോട്ടോ എക്സിബിഷനിൽ പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.