കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളികളെ കൊണ്ടുവരാൻ റിക്രൂട്ട്മ െൻറ് ഒാഫിസുകൾക്ക് വരുന്ന ചെലവ് 1200 ദീനാറായി വർധിച്ചെന്ന് റിപ്പോർട്ട്. ഇത്യോപ്യ, ന േപ്പാൾ തുടങ്ങിയ രാജ്യങ്ങൾ കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളികളെ അയക്കുന്നത് നിർത്തിയതാണ് ചെലവ് വർധിക്കാൻ കാരണമെന്ന് അൽ ജരീദ ദിനപത്രം റിപ്പോർട്ട് ചെയ്തു. റിക്രൂട്ട്മെൻറ് ഒാഫിസുകളിനിന്ന് തൊഴിലാളിയെ കൈപ്പറ്റാൻ സ്പോൺസർക്ക് ഏകദേശം 1500 ദീനാർ ചെലവാകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പൊതുവെ രാജ്യത്ത് സ്വദേശികൾ ഗാർഹികത്തൊഴിലാളി ക്ഷാമം നേരിടുന്നുണ്ട്.
ഒരു സ്വദേശി കുടുംബം കൂടുതൽ പേരെ നിയമിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി കഴിഞ്ഞമാസം അധികൃതർ ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ച് ഏഴ് അംഗങ്ങളുള്ള കുവൈത്തി കുടുംബത്തിന് പരമാവധി മൂന്ന് ഗാര്‍ഹിക തൊഴിലാളികളെ മാത്രമേ കൊണ്ടുവരാൻ അനുവദിക്കൂ. ഏഴില്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് നാല് ഗാര്‍ഹിക തൊഴിലാളികളെ വരെ കൊണ്ടുവരാം. ഇതിൽ കൂടുതൽ ആവശ്യമാണെങ്കിൽ പ്രത്യേകാനുമതിയും അധിക ഫീസും വേണ്ടിവരും. ഒരു വിദേശി കുടുംബത്തിന് രണ്ട് ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരാേന അനുവാദമുള്ളൂ. അതില്‍ ആദ്യത്തെ ഗാര്‍ഹിക തൊഴിലാളിക്ക് വിസ അടിക്കാൻ 100 ദീനാറും രണ്ടാമത്തെ തൊഴിലാളിക്ക് 300 ദീനാറും നല്‍കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.