കുവൈത്ത് സിറ്റി: ‘ക്ലീൻ ജലീബ്’ കാമ്പയിനിെൻറ ഭാഗമായി ജലീബ് അൽ ശുയൂഖിൽ മുനിസിപ്പ ാലിറ്റിയുടെ നേതൃത്വത്തിൽ പരിശോധന തുടരുന്നു.
കഴിഞ്ഞ ദിവസം 35 കടകൾ അടപ്പിച്ചു. ഇ തടക്കം ഒരാഴ്ചക്കിടെ 263 സ്ഥാപനങ്ങൾ അടപ്പിച്ചതായി മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അമ്മാർ അൽ അമ്മാർ പറഞ്ഞു. മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ സർവ സന്നാഹങ്ങളുമായി നടക്കുന്ന പരിശോധനയിൽ അനധികൃത നിർമാണങ്ങൾ ഇടിച്ചുനിരത്തുന്നുണ്ട്. പബ്ലിക് സെക്യൂരിറ്റി, ക്രിമിനൽ സെക്യൂരിറ്റി, ഗതാഗതം, ഒാപറേഷൻ, ഇഖാമ കാര്യാലയം, വാണിജ്യ മന്ത്രാലയം എന്നിവിടങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരും മുനിസിപ്പാലിറ്റിക്ക് സഹായവുമായി പങ്കാളിയാവുന്നു.
മൂന്നുമാസത്തിനകം 2700 അനധികൃത സ്ഥാപനങ്ങൾ വീണ്ടും തുറക്കാൻ കഴിയാത്ത വിധം ഒഴിപ്പിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന റെസിഡൻഷ്യൽ കെട്ടിടങ്ങളും ഒഴിപ്പിക്കും. ഇഖാമ നിയമലംഘകർക്കുള്ള വേട്ടയേക്കാൾ ‘ക്ലീൻ ജലീബ്’ കാമ്പയിനിെൻറ ഭാഗമായി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ അനധികൃത നിർമാണങ്ങളും കൈയേറ്റങ്ങളും തെരുവ് കച്ചവടവും ഒഴിപ്പിക്കുന്ന പ്രവർത്തനങ്ങളാണ്. അതിനിടെ ഇഖാമ പരിശോധന വ്യാപകമായി നടക്കാത്തതോടെ തെരുവുകളിൽ വീണ്ടും ആളുകൾ സജീവമായി. അനധികൃത കടകൾ മിക്കതും പൂട്ടി. പരിശോധനഘട്ടത്തിൽ പൂട്ടിയ സ്ഥാപനങ്ങൾ അധികൃതർ പ്രത്യേകം ശ്രദ്ധിക്കുന്നതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.