കുവൈത്ത് സിറ്റി: വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് ഇഖാമയുമായി ബന്ധിപ്പിക്കുമെന്ന് ഗ താഗത വകുപ്പ് ആക്ടിങ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗ് സൂചന നൽകി. ഇത ുസംബന്ധിച്ച് പഠനത്തിന് അദ്ദേഹം മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇഖാമ കാലാവധി കഴിഞ്ഞാൽ ലൈസൻസും സ്വാഭാവികമായി റദ്ദാവുന്ന രീതിയിലാണ് പരിഷ്കരണം ആലോചിക്കുന്നത്. ലൈസൻസ് കാലാവധി അഞ്ചുവർഷമാക്കും.
ഇതിനിടെ ഇഖാമ തീർന്നാൽ ലൈസൻസ് കൂടി സ്വാഭാവികമായി റദ്ദാവും. ഗതാഗത നിയമലംഘന പിഴയുണ്ടെങ്കിൽ അടക്കാതെ ഇഖാമ പുതുക്കാനും കഴിയില്ല. ഡ്രൈവിങ് ലൈസൻസ് അപേക്ഷയും പുതുക്കലും ഒാൺലൈൻ വഴിയാക്കി ഒരുമാസം തികയും മുമ്പാണ് ലൈസൻസുമായി ബന്ധപ്പെട്ട മറ്റൊരു സുപ്രധാന പരിഷ്കരണം സംബന്ധിച്ച റിപ്പോർട്ട് പുറത്തുവരുന്നത്. സെൽഫ് സർവിസ് കിയോസ്കുകൾ വഴി ഉപയോക്താക്കൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കുന്ന ഒാേട്ടാമേറ്റഡ് സംവിധാനം നവംബർ 18 മുതൽ പ്രാബല്യത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.