കുവൈത്ത് സിറ്റി: ജലീബ് അല്‍ ശുയൂഖ് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി 22 ദ ശലക്ഷം ദീനാർ അനുവദിച്ചതായി കുവൈത്ത് മുനിസിപ്പാലിറ്റി മേധാവി അഹ്മദ് അല്‍ മന്‍ഫൂഹി വ ്യക്തമാക്കി. ജലീബിലെ റോഡുകള്‍ നവീകരിക്കാനും അഴുക്കുചാലുകള്‍ നിർമിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ വർധിപ്പിക്കാനും ഈ ഫണ്ട് ഉപയോഗപ്പെടുത്തും.
ഇതോടെ ജലീബ് അൽ ശുയൂഖ് നേരിടുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരമാകുമെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ നടത്തിയ പഠനത്തിെൻറ അടിസ്ഥാനത്തിലാണ് വലിയ തുക വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്.
പ്രദേശത്ത് മലിനജലം കെട്ടിനില്‍ക്കുന്നതും മാലിന്യങ്ങളും ദൈനംദിനം കൂടിവരുകയാണ്. നിരവധി തവണ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കിലും പരിഹാരം കാണാനായില്ല. ഇതിനെ തുടര്‍ന്നാണ് മുനിസിപ്പാലിറ്റി പുതിയ ബൃഹത് പദ്ധതിയുമായി രംഗത്തെത്തിയത്. പദ്ധതിയുടെ വിജയത്തിനായി വിവിധ വകുപ്പുകളുടെ സഹായ സഹകരണങ്ങള്‍ തേടുമെന്നും വിവിധ ഏജന്‍സികളുമായുള്ള കരാര്‍ പ്രകാരമായിരിക്കും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.