കുവൈത്ത് സിറ്റി: ജി.സി.സി രാജ്യങ്ങളുടെ പ്രതിനിധികളുമായി അമേരിക്കന്‍ വിദേശകാര്യമ ന്ത്രി മൈക്ക് പോംപിയോയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേര്‍ന്നു. കുവൈത്ത്, ബഹ്റൈന്‍, ഒമാ ന്, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ രാജ്യങ്ങളുടെ പ്രതിനിധികളും ഒപ്പം ഇറാഖ്, ജോർഡന് പ്രത ിനിധികളുമാണ് യോഗത്തില്‍ പങ്കെടുത്തത്. ജി.സി.സി മേഖലകളില്‍ തുടര്ന്നുകൊണ്ടിരിക്ക ുന്ന പ്രശ്നങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു അമേരിക്കന്‍ വിദേശകാര്യ മന്ത്രി മൈക്ക് പോംപിയോ സംസാരിച്ചത്. പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സഹകരണം വർധിപ്പിക്കുന്നതിനും വെല്ലുവിളികള്‍ നേരിടുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തതായി അമേരിക്കൻ വിദേശകാര്യമന്ത്രാലയം വക്താവ് മോര്ഗന് ഓര്ഗോസ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രാദേശിക സുരക്ഷക്കുവേണ്ടി അന്താരാഷ്ട്ര നാവിക സേനയും മിഡില്‍ ഈസ്റ്റ് സായുധ സേനയും ഏകോപനത്തിലെത്തേണ്ട ആവശ്യകതയെ അദ്ദേഹം ഊന്നിപ്പറഞ്ഞതായും റിപ്പോർട്ടുണ്ട്. ഇറാഖിലെയും സിറിയയിലെയും ഐ.എസിെൻറ പരാജയത്തെ പ്രശംസിച്ചെങ്കിലും ഐ.എസ് ഇപ്പോഴും ഒരു ഭീഷണിയായി നിലനില്‍ക്കുന്നുണ്ടെന്നും ആവശ്യമായ മുന്‍കരുതലുകള്‍ വേണമെന്നും അദ്ദേഹം സൂചിപ്പിച്ചു. സിറിയയിലും യമനിലും സമാധാനവും സുസ്ഥിരതയും നടപ്പാക്കുന്നതിനെക്കുറിച്ച് അറേബ്യന്‍ രാജ്യങ്ങള്‍ ബോധവാന്മാരാകേണ്ടതിനെക്കുറിച്ചും മേഖലയില്‍ ഇറാൻ നടത്തുന്ന അസ്ഥിരമായ പെരുമാറ്റത്തെ അഭിമുഖീകരിക്കേണ്ടതിെൻറ ആവശ്യകതയെയും പോംപിയോ ചര്‍ച്ചയില്‍ പരാമർശിച്ചു.
സൗദി അരാംകോ എണ്ണപ്പാടത്തുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് ജി.സി.സി രാജ്യങ്ങൾ സുരക്ഷ കർശനമാക്കിയ പ്രത്യേക സാഹചര്യത്തിൽ ചേർന്ന യോഗം വലിയ രാഷ്ട്രീയപ്രാധാന്യമാണുള്ളതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. സൗദി ആക്രമണത്തെ എല്ലാ രാജ്യങ്ങളും അപലപിച്ച വേളയിൽതന്നെ ആക്രമണത്തിെൻറ പിന്നിൽ ഇറാൻ തന്നെയാണെന്ന് അമേരിക്ക വിമർശനമുന്നയിച്ചിരുന്നു. ഇറാൻ ആരോപണം തള്ളിയെങ്കിലും നിലപാട് മയപ്പെടുത്താൻ ഡോണൾഡ് ട്രംപും ന്യൂയോർക്കും തയാറായിരുന്നില്ല. മറ്റു രാജ്യങ്ങളിൽ സുരക്ഷയുൾപ്പെടെയുള്ള നീക്കങ്ങൾ നടത്താൻ തയാറാണെന്നും യു.എസ് പ്രഖ്യാപനം നടത്തിയിരുന്നു. ഇൗയൊരു പശ്ചാത്തലത്തിൽ യു.എസ് വിദേശകാര്യ മന്ത്രി തന്നെ യോഗത്തിന് നേരിട്ട് നേതൃത്വം നൽകിയതും വളരെ വർത്താപ്രധാന്യം നേടിക്കഴിഞ്ഞു. സൗദിയിലെ എണ്ണപ്പാടത്തുണ്ടായ ഡ്രോൺ ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ ജി.സി.സിയിലുൾപ്പെട്ട മിക്ക രാജ്യങ്ങളും അതിർത്തികളിലുൾപ്പെടെ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
കുവൈത്ത് കര, കടൽ, വ്യോമയാന മാർഗങ്ങളിൽ കനത്ത സുരക്ഷയും നിതാന്ത ജാഗ്രതയും ഇപ്പോഴും തുടരുകയാണ്. ഇതിനിടെ രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രമായ അമീറിെൻറ പാലസിന് മുകളിൽ 250 മീറ്റർ ഉയരത്തിലൂടെ അജ്ഞാത ഡ്രോൺ പറന്നുപോയ സാഹചര്യവുമുണ്ടായി. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാവലയത്തിൽ തുടരുന്ന രാജ്യത്തെ തുറമുഖങ്ങൾ, എണ്ണ സംസ്കരണ ശാലകൾ എന്നിവിടങ്ങളിലും അതിർത്തികളിലും പ്രത്യേക സുരക്ഷയൊരുക്കിക്കഴിഞ്ഞു. രാജ്യം അതിർത്തി പങ്കിടുന്ന സൗദിയിലുണ്ടായ ആക്രമണത്തെ അതി ഗൗരവത്തോടെത്തന്നെ കാണുന്നതിനൊപ്പം ഇറാഖ് അതിർത്തിയിലും അതി ജാഗ്രത തന്നെയാണ് തുടരുന്നത്. കുവൈത്തുമായി സമുദ്രാതിർത്തി പങ്കിടുന്ന രാജ്യമാണ് ഇറാൻ. അരാംകോ ആക്രമണം നടന്ന പശ്ചാത്തലത്തിൽ സമുദ്രാന്തർ ഭാഗങ്ങളിലുൾപ്പെടെ സുശക്തമായ സുരക്ഷാസംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.