കുവൈത്ത് സിറ്റി: കുവൈത്തിൽ താമസ കെട്ടിടങ്ങളുടെ ബേസ്മെൻറുകൾ വാഹന പാർക്കിങ്ങിനല ്ലാതെ ഉപയോഗിക്കരുതെന്ന് മുനിസിപ്പൽ കൗൺസിലർ അബ്ദുല്ല അൽ റൂമി നിർദേശം സമർപ്പി ച്ചു. ബുധനാഴ്ച ചേരുന്ന മുനിസിപ്പൽ സാേങ്കതിക സമിതി യോഗത്തിൽ നിർദേശം ചർച്ച ചെയ്യും. താമസക്കാർക്ക് പാർക്കിങ് സൗകര്യമൊരുക്കേണ്ടത് കെട്ടിട ഉടമകളുടെ ബാധ്യതയാണെന്ന് അബ്ദുല്ല അൽ റൂമി പറഞ്ഞു. രാജ്യത്തെ 80 ശതമാനം റെസിഡൻഷ്യൽ അപ്പാർട്ട്മെൻറുകളുടെയും ബേസ്മെൻറുകൾ പാർക്കിങ് ആവശ്യത്തിനല്ലാതെ ഉപയോഗിക്കപ്പെടുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് താമസ കെട്ടിടങ്ങൾക്ക് ലൈസൻസ് ലഭിക്കാൻ കെട്ടിടത്തിെൻറ ബേസ്മെൻറ് പാർക്കിങ്ങിനായി നീക്കിവെക്കണമെന്ന് മുനിസിപ്പാലിറ്റി നിബന്ധന വെച്ചിരുന്നു.
ഇതു പാലിക്കാതെ ബേസ്മെൻറുകൾ മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവർക്ക് കടുത്ത പിഴ ഏർപ്പെടുത്തണമെന്നാണ് മുനിസിപ്പൽ കൗൺസിലറുടെ നിർദേശം. നിർദേശം മുനിസിപ്പാലിറ്റി അംഗീകരിക്കുകയും കർശന നടപടികൾ സ്വീകരിക്കാൻ തീരുമാനിക്കുകയും ചെയ്താൽ വ്യാപക പരിശോധനയും നടപടിയും ഉണ്ടായേക്കും. രാജ്യത്ത് വലിയൊരു വിഭാഗം കെട്ടിടങ്ങളുടെയും ബേസ്മെൻറ് ചുമർ കെട്ടിത്തിരിച്ച് താമസിക്കാൻ നൽകിയിട്ടുണ്ട്. ഇതോടൊപ്പം വാട്ടർ ഗൺ, വാട്ടർ ബലൂണുകൾ എന്നിവ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മഹാ അൽ ബഗ്ലി സമർപ്പിച്ച നിർദേശവും മുനിസിപ്പാലിറ്റിയുടെ സാങ്കേതിക സമിതി ബുധനാഴ്ച ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.