കുവൈത്ത് സിറ്റി: ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ സെൻട്രൽ ബ്ലഡ് ബാങ്കിെൻറ പങ്കാള ിത്തത്തോടെ അടിയന്തര രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു. റമദാൻ കാലത്ത് ഉണ്ടാകാനിട യുള്ള രക്തദാതാക്കളുടെ ദൗർലഭ്യം കണക്കിലെടുത്ത് കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിെൻറ പ് രത്യേക അഭ്യർഥനപ്രകാരമാണ് അബ്ബാസിയയിലും മഹബുലയിലും രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചത്. ബി.ഡി.കെ കുവൈത്ത് ടീം വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയോടെ സംഘടിപ്പിക്കുന്ന എട്ടാമത്തെ ക്യാമ്പാണിത്.
മേയ് 24ന് ജാബിരിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ മറ്റൊരു ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. സെൻട്രൽ ബ്ലഡ് ബാങ്കിെൻറ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെടെ നാൽപതോളം വരുന്ന മെഡിക്കൽ സംഘമാണ് രാത്രി എട്ടു മുതൽ 12 വരെ നടത്തിയ ക്യാമ്പുകളുടെ നടത്തിപ്പിനായി രണ്ടു കേന്ദ്രങ്ങളിലുമായി എത്തിയത്. സ്ത്രീകൾ ഉൾപ്പെടെ ഇരുനൂറിലധികം പേർ രക്തദാനം നടത്തി. യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ മാനേജർ അഡ്വ. ജോൺ തോമസ് ഉദ്ഘാടനം നിർവഹിച്ചു. രക്തദാനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി തയാറാക്കിയ ബി.ഡി.കെ കുവൈത്തിെൻറ വെബ് സൈറ്റ് ഉദ്ഘാടനം ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രതിനിധി ഡോ. ആൻറണി സെബാസ്റ്റ്യൻ ഡിക്രൂസ് നിർവഹിച്ചു.
രക്തദാനത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ, രക്താവശ്യങ്ങൾ പോസ്റ്റ് ചെയ്യാനുള്ള സൗകര്യം, രക്തദാതാക്കൾക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം എന്നിവ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രസിഡൻറ് രഘുബാൽ തെങ്ങുംതുണ്ടിൽ അധ്യക്ഷത വഹിച്ചു. റോസ്മിൻ സോയൂസ് സ്വാഗതവും മനോജ് മാവേലിക്കര നന്ദിയും പറഞ്ഞു. ആർ.ജെ. രാജേഷ്, ടി.എം. രമേശൻ, പ്രവീൺ എന്നിവർ നേതൃത്വം നൽകി. ജയകൃഷ്ണൻ, യമുന രഘുബാൽ, പ്രശാന്ത് കൊയിലാണ്ടി, ശരത് കാട്ടൂർ, സോയൂസ് ടോം ജോസ് എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളം സന്നദ്ധപ്രവർത്തകർ രണ്ടു ദിവസങ്ങളിലായി രാത്രി വൈകിയും പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.