???????? ???????????? ??? ???????? ?????????????????????? ????????? ???????????

കു​റ്റ​വി​ചാ​ര​ണ നേ​രി​ട്ട്​ മ​ന്ത്രി​മാ​രാ​യ ജ​ബ്​​രി​യും അ​ന​സ്​ സാ​ലി​ഹും

കു​വൈ​ത്ത്​ സി​റ്റി: ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും മ​ന്ത്രി​സ​ഭ​കാ​ര്യ മ​ന്ത്രി​യു​മാ​യ അ​ന​സ്​ അ​ൽ സാ​ലി​ഹ്​, വാ​ർ​ത്താ​വി​നി​മ​യ-​യു​വ​ജ​ന​കാ​ര്യ മ​ന്ത്രി മു​ഹ​മ്മ​ദ് അ​ൽ ജ​ബ്​​രി എ​ന്നി​വ​രെ പാ​ർ​ല​മ​െൻറ്​ കു​റ്റ​വി​ചാ​ര​ണ ന​ട​ത്തി. അ​ന​സ്​ അ​ൽ സാ​ലി​ഹി​നെ​തി​രാ​യ കു​റ്റ​വി​ചാ​ര​ണ​ പെ​െ​ട്ട​ന്ന്​ തീ​ർ​ന്നു. അ​തേ​സ​മ​യം, ജ​ബ്​​രി​ക്കെ​തി​രെ പ​ത്ത്​ എം.​പി​മാ​ർ അ​വി​ശ്വാ​സ ​പ്ര​മേ​യ​ത്തി​ന്​ നോ​ട്ടീ​സ്​ ന​ൽ​കി.

അ​ന​സ്​ സാ​ലി​ഹി​നെ​തി​രാ​യ കു​റ്റ​വി​ചാ​ര​ണ​യെ അ​ഞ്ച്​ പേ​രാ​ണ്​ പി​ന്തു​ണ​ച്ച​ത്. കൂ​ടു​ത​ൽ പേ​ർ സം​സാ​രി​ക്കാ​ൻ​പോ​ലും ത​യാ​റാ​വാ​തി​രു​ന്ന​തോ​ടെ ന​ട​പ​ടി​ക​ൾ പെ​െ​ട്ട​ന്ന്​ തീ​ർ​ന്നു. ആ​ദി​ൽ ദം​ഹി, യൂ​സു​ഫ്​ ഫ​ദ്ദാ​ല, സ​ഫ അ​ൽ ഹാ​ഷിം, റി​യാ​ദ്​ അ​ദ​സാ​നി, അ​ബ്​​ദു​ൽ വ​ഹാ​ബ്​ അ​ൽ ബാ​ബ്​​തൈ​ൻ, അ​ബ്​​ദു​ൽ ക​രീം അ​ൽ ക​ൻ​ദ​രി, അ​ബ്​​ദു​ല്ല അ​ൽ ക​ൻ​ദ​രി, ബ​ദ​ർ അ​ൽ മു​ല്ല,

റാ​കാ​ൻ അ​ൽ നി​സ്​​ഫ്​, ഉ​സാ​മ അ​ൽ ഷാ​ഹീ​ൻ എ​ന്നി​വ​രാ​ണ്​ മ​ന്ത്രി ജ​ബ്​​രി​ക്കെ​തി​രെ അ​വി​ശ്വാ​സ​ത്തി​ന്​ അ​നു​മ​തി തേ​ടി​യ​ത്. അ​തേ​സ​മ​യം, അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം ന​ട​ത്തി​യെ​ന്ന ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ മ​ന്ത്രി നി​ഷേ​ധി​ച്ചു. എ​ട്ടു ദി​വ​സ​ത്തി​ന്​ ശേ​ഷം അ​വി​ശ്വാ​സ​പ്ര​മേ​യം ച​ർ​ച്ച​ക്കെ​ടു​ക്കും. കൂ​ടു​ത​ൽ പേ​ർ അ​നു​കൂ​ലി​ച്ചാ​ൽ മ​ന്ത്രി​ക്ക്​ രാ​ജി​വെ​ക്കേ​ണ്ടി വ​രും.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.