കുവൈത്ത് സിറ്റി: ഉയർന്ന താപനിലയും വ്രതാനുഷ്ഠാനവും കണക്കിലെടുത്ത് റമദാനിൽ മൃതദേഹങ്ങൾ മറവുചെയ്യുന്ന സമയക്രമത്തിൽ മാറ്റംവരുത്തിയതായി കുവൈത്ത് മുനിസിപ്പാലിറ്റിയിലെ മൃതദേഹ സംസ്കരണകാര്യ വകുപ്പ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
ഇതനുസരിച്ച് വിശുദ്ധ റമദാനിൽ രാവിലെ 10 മണിക്കും വൈകുന്നേരം അസർ നമസ്കാരശേഷവും തറാവീഹ് നമസ്കാരശേഷവും എന്നിങ്ങനെ മൂന്ന് സന്ദർഭങ്ങളിലാണ് സുലൈബീകാത്തുൾപ്പെടെ ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ മറവുചെയ്യാനും നമസ്കരിക്കാനുമുള്ള സൗകര്യമൊരുക്കിയത്.
ഉച്ചനേരങ്ങളിൽ മറവുചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയതായും മുനിസിപ്പാലിറ്റി അറിയിച്ചു. നോമ്പുപിടിച്ച വിശ്വാസികൾക്ക് ചൂട് കാരണം പ്രായസമില്ലാതിരിക്കാനാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.