കുവൈത്ത് സിറ്റി: രാജ്യത്ത് പബ്ജി, ഫോർട്ട്നൈറ്റ് എന്നീ വിഡിയോ ഗെയിമുകൾ നിരോധി ക്കണമെന്ന് അഹ്മദ് അൽ ഫാദിൽ എം.പി. അക്രമത്തിന് കാരണമാവുന്നതാണെന്നും കുട്ടികൾക ്ക് പഠനത്തിൽ ശ്രദ്ധയില്ലാതാവുമെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇൗ ആവശ്യം ഉന്നയിച്ചത്. ഇതുസംബന്ധിച്ച് അദ്ദേഹം പാർലമെൻറിന് നോട്ടീസ് നൽകി.
ഇറാഖ് ഉൾപ്പെടെ ചില രാജ്യങ്ങൾ ഇതിനകം പബ്ജി ഗെയിം നിരോധിച്ചിട്ടുണ്ടെന്നും രാജ്യത്തിെൻറ ഭാവിക്ക് മുതൽക്കൂട്ടായി തലമുറയെ വളർത്തിക്കൊണ്ടുവരാൻ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്തകാലത്ത് ഏറെ ശ്രദ്ധേയമായ വാര് ഗെയിമാണ് പബ്ജി. ഇതിനെതിരെ രാജ്യാന്തര തലത്തിൽതന്നെ വിമർശനം ഉയർന്നിട്ടുണ്ട്. കുവൈത്തിലും യുവതലമുറയിൽ വലിയൊരു വിഭാഗം ഇത്തരം വിഡിയോ ഗെയിമുകൾക്ക് അടിമയാണെന്ന് റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.